കാശ്മീരിലെ മഞ്ഞിടിച്ചിൽ; മരണം 14 ആയി

ജമ്മു കശ്മീരിൽ മഞ്ഞിടിച്ചിലിൽ മരണം 14 ആയി. നാല് സൈനികരുടെ മൃതദേഹം കൂടി കണ്ടെടുത്തതോടെയാണ് മരണ സംഖ്യ ഉയർന്നത്. നിരവധി സൈനികർക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ ഗുർസെ മേഖലയിലെ സൈനിക ക്യാമ്പിൽ രണ്ടിടങ്ങളിലായി ഇന്നലെയുണ്ടായ മഞ്ഞിടിച്ചിലിലാണ് മരണം. കൂടുതൽ പേർ മരിച്ചതായാണ് സംശയം. മഞ്ഞിനടിയിൽ പെട്ട സൈനികരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. മോശം കാലാവസ്ഥയും കനത്ത മഞ്ഞു വീഴ്ചയും മൂലം രക്ഷാ പ്രവർത്തനം ദുഷ്‌കരമായിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY