മെക്‌സിൻ ഉത്പന്നങ്ങൾക്ക് നികുതി വർധിപ്പിക്കാനൊരുങ്ങി അമേരിക്ക

trump

കുടിയേറ്റം തടയുന്നതിന് മെക്‌സിക്കൻ അതിർത്തിയിൽ മതിൽ കെട്ടാൻ തീരുമാനി ച്ചതിന് പുറമെ മെക്‌സിക്കോയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് നികുതി വർധിപ്പിക്കാൻ ഒരുങ്ങി അമേരിക്ക. മതിൽ നിർമ്മാണത്തിന് പണം കണ്ടെത്താനാണ് നടപടിയെന്നാണ് വിശദീകരണം.

നികുതി വർദ്ധിപ്പിക്കുന്നതിലൂടെ പ്രതിവർഷം പത്ത് ബില്യൺ ഡോളറിന്റെ നേട്ടമു ണ്ടാകുമെന്നാണ് കരുതുന്നത്. നിയമ വിദഗ്ധരുമായി ചർച്ചചെയ്തതിന് ശേഷമാണ് ട്രംപിന്റെ പുതിയ നടപടി.

അതേ സമയം അതിർത്തിയിൽ മതിൽ നിർമ്മിക്കാൻ യാതൊരു സാമ്പത്തിക സഹാ യവും നൽകില്ലെന്ന് മെക്‌സിക്കൻ പ്രസിഡന്റ് എന്റിക്വ പെനാ നീറ്റോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

NO COMMENTS

LEAVE A REPLY