ആർഎസ്എസുകാർ കൊല്ലാൻ ശ്രമിച്ചു; ആർഎസ്എസ് പ്രവർത്തകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

vishnu

ആർഎസ്എസുകാർ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം ഉറങ്ങാൻ പോലും അനുവദിക്കാതെ ക്രൂരമായി പീഡിപ്പിച്ചുവെന്ന് ആർഎസ്എസുകാരന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. തിരുവനന്തപുരത്തെ ആർഎസ്എസ് പ്രവർത്തകനായ വിഷ്ണുവിനെയാണ് ദിവസങ്ങളോളം കാര്യലയത്തിൽ തടവിലാക്കി പീഡിപ്പിച്ചത്.

ഉറങ്ങാതിരിക്കാൻ മുഖത്ത് വെള്ളം ഒഴിക്കുകയും മണിക്കൂറുകളോളം തുടർച്ചയായി ഇടിക്കുകയും ചെയ്തുവെന്നും സംഘടനയിലെ തെറ്റുകൾ ചോദ്യം ചെയ്തതിനാണ് തന്നെ കൊല്ലാൻ ശ്രമിച്ചതെന്നും വിഷ്ണു പറഞ്ഞു.

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് വിഷ്ണുവിനെ കൊല്ലാൻ ശ്രമിച്ചത്. ജയരാജന്റെ മാനസിക പീഡനങ്ങൾകൊണ്ട് ആത്മഹത്യ ചെയ്യുന്നു എന്ന തരത്തിലുള്ള കുറിപ്പ് വിഷ്ണുവിനെ നിർബന്ധിച്ച് എംഴുതിക്കുയായിരുന്നു. തുടർന്ന് കൊല്ലാനാണ് പദ്ധതിയിട്ടത്.

ആർഎസ്എസ് സഹപ്രാന്ത പ്രചാരക് സുദർശൻ, ഹിന്ദു ഐക്യവേദി സംഘടനാ സെക്രട്ടറി സി ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു മർദ്ദനമെന്നും വിഷ്ണു പറഞ്ഞു. നാല് കാര്യാലയങ്ങളിലും രണ്ട് വീടുകളിലുമായി ഡിസംബർ 15 മുതൽ ജനുവരി 22 വരെ ആർഎസ്എസ് തടങ്കലിലായിരുന്ന വിഷ്ണു അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.

മലപ്പുറത്തെ സിപിഎം പ്രവർത്തകൻ ധൻരാജ് വധക്കേസിലെ പ്രതി കണ്ണൻ പിടിക്കപ്പെട്ടതിന് പിന്നിൽ വിഷ്ണുവാണെന്ന് ആരോപിച്ചാണ് ഇവർ വിഷ്ണുവിനെ തട്ടിക്കൊണ്ട് പോയി കൊല്ലാൻ ശ്രമിച്ചത്.

7 ാം വയസ് മുതൽ ആർഎസ്എസ് ന്റെ ശാഖ പ്രവർത്തകനായിരുന്ന വിഷ്ണു പിന്നീട് കരകുളം മണ്ഡലത്തിന്റെ ശാരിക് ശിക്ഷക് പ്രമുഖായി പ്രവർത്തിച്ചു. തിരുവനന്തപുരം ആർഎസ്എസ് കാര്യാലയത്തിൽ താമസിച്ച് കൊണ്ട് ശാഖാ പ്രവർത്തനം നടത്തുകയും ചെയ്തു. പിന്നീട് ആറ്റിങ്ങൽ മണ്ഡലത്തിൽ കടക്കാവൂർ പഞ്ചായത്തിലെ കാര്യവാഹകായും മുതാക്കൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലടക്കം ആർഎസ്എസ് പ്രവർത്തനം സംഘടിപ്പിക്കുകയും ചെയ്തു വരികയായിരുന്നു.

ആഴക്കടലിൽ ഉപേക്ഷിക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്നും വിഷ്ണു പറഞ്ഞു. ഇത്രയും നാൾ താൻ പ്രവർത്തിച്ച സംഘടനതന്നെ കൊല്ലാൻ ശ്രമിച്ചതിലെ ഞെട്ടലിലാണ് ഇയാൾ. ഡിജിപിയ്ക്കും മുഖ്യമന്ത്രിയ്ക്കും സംഭവം വിഷ്ണു വിശദീകരിച്ച് പരാതി നൽകി.
പരാതിയുടെ പൂർണ്ണ രൂപം

ബഹുമാനപ്പെട്ട കേരളസംസ്ഥാന മുഖ്യമന്ത്രി അവര്‍കള്‍ മുന്‍പാകെ വിഷ്ണു.എസ് ട/ഛ സദാശിവന്‍നായര്‍ (25) ജയഭവന്‍ പി.ഒ.കല്ലയം തിരുവനന്തപുരം (നെടുമങ്ങാട് പോലീസ് സ്റ്റേഷന്‍ പരിധി) എന്നവര്‍ സമര്‍പ്പിക്കുന്ന പരാതി

സാര്‍,
ഞാന്‍ എന്റെ അമ്മയും സഹോദരന്‍മാരും ഒന്നിച്ച് മേല്‍ പറഞ്ഞവിലാസത്തില്‍ താമസമാണ്. നേരത്തെ AXIS ബാങ്കില്‍ ഓഫീസ് സ്റ്റാഫ് ,HDFC ബാങ്കിലെ കലക്ഷന്‍ എക്സിക്യുട്ടിവ് എന്നി നിലയില്‍ ജോലി ചെയ്യുകയും ഇപ്പോള്‍ പെയിറ്റിംങ്ങ് ജോലി ചെയ്യുകയുമാണ് പത്താംതരം വരെ പഠിച്ചിട്ടുണ്ട്.

ഞാന്‍ 7 ാം  വയസ് മുതല്‍ ആര്‍എസ്എസ് ന്റെ ശാഖ പ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുകയും പിന്നീട് കരകുളം മണ്ഡലത്തിന്റെ ശാരിക് ശിക്ഷക് പ്രമുഖ് പിന്നീട് തിരുവനന്തപുരം ആര്‍എസ്എസ് കാര്യാലയത്തില്‍ താമസിച്ച് കൊണ്ട് ശാഖാ പ്രവര്‍ത്തനം നടത്തുകയും പിന്നീട് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ കടക്കാവൂര്‍  പഞ്ചായത്തിലെ കാര്യവാഹകായും മുതാക്കല്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും. പിന്നീട് ആറ്റിങ്ങല്‍ നഗരസഭയുടെ ആര്‍എസ്എസ് പ്രവര്‍ത്തനം സംഘടിപ്പിക്കുകയും ചെയ്തു വരികയായിരുന്നു. ഈ നിലയില്‍ എനിക്ക്  കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആര്‍എസ്എസ് ന്റെ  പ്രവര്‍ത്തകരെയും നേതാക്കളെയും നേരിട്ട് പരിചയമുണ്ട്.

ആര്‍എസ്എസ് ന്റെ പ്രവര്‍ത്തന ശൈലിയില്‍വന്ന ശൈലി മാറ്റത്തെ തുടര്‍ന്ന്  ആര്‍എസ്എസ് ന്റെ  പ്രവര്‍ത്തനങ്ങളെ ഞാനടക്കമുള്ള  ജില്ലാ ശാരിരിക പ്രമുഖ്  എസ്.പി. വിനിത് അടക്കം ഉള്ളവര്‍ എതിര്‍ ശബ്ദം ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഞാനടക്ക മുള്ളവരോട് തികച്ചും വിഭാഗിയവും വൈരാഗ്യചിത്തവുമായ സമീപനം കാണിക്കുകയുണ്ടായി

കണ്ണൂര്‍ ജില്ലയിലെ ധനരാജ് എന്ന സിപിഐ എം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിയായ കണ്ണന്‍ എന്ന അജീഷ് ആറ്റിങ്ങലിലെ ആര്‍എസ്എസ് പ്രചാരകനായി പ്രവര്‍ത്തനം തുടങ്ങുകയുണ്ടായി കണ്ണന്റെ നേതൃത്തില്‍  അറ്റിങ്ങലില്‍ അക്രമം അഴിച്ചുവിടുന്ന സമീപനം ഉണ്ടായി  കഠഇ ക്യാമ്പ് നിര്‍ത്തലാക്കുന്നതിന്  വേണ്ടി നിലപാട് എടുത്തതിനെ തുടര്‍ന്ന് ആര്‍എസ്എസ് നേതൃത്വത്തിന് ഞങ്ങളോട് വൈരാഗ്യം ഉണ്ടായി.ശിവഗിരി തിര്‍ത്ഥാടന സപ്ളിമെന്റെ തയ്യാറക്കുന്നതിന്റെ ഭാഗമായി മറ്റുള്ളവരെ കാണുന്ന കൂട്ടത്തില്‍   കണ്ണൂരില്‍ എത്തി  സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെയും  സമിപിക്കുകയുണ്ടായി മാത്രമല്ല

ധനരാജ് വധക്കേസിലെ കണ്ണന്‍ എന്ന പ്രതി അറ്റിങ്ങല്‍ ഉണ്ട് എന്ന വിവരം ഞാന്‍ എന്റെ സുഹൃത്ത് കിരണ്‍ മുഖാന്തരംഅറിയുകയും  പോലീസ് കണ്ണനെ ധനരാജ് വദക്കേസില്‍ അറസ്റ്റ്  ചെയ്യുന്ന നിലയുംഉണ്ടായി ഈസാഹചര്യത്തില്‍ 2016 ഡിസംബര്‍ 15ാം തീയ്യതി ബാലഗോകുലത്തിന്റെ മുഴുവന്‍ സമയപ്രവര്‍ത്തകനും പത്തനാപുരത്തെ കലഞ്ഞൂര്‍ സ്വദേശി അഭിലാഷ്, ആറ്റിങ്ങല്‍ നഗര്‍ കാര്യവാഹക് തമിഴ്്നാട് സ്വദേശിയായ ആനന്ദ് രാജും കൂടി ഞാന്‍ മുതാക്കല്‍ പഞ്ചായത്തിലെ നെടുപറമ്പ്  പ്രദേശത്ത് സുഹൃത്തുകള്‍ ബബു,ശരത്ത്,ഉണ്ണി, ഹരി എന്നിവര്‍ ഒപ്പം നില്‍ക്കവേ എന്നെ കൂട്ടി കൊണ്ട് പോകുകയും ആറ്റിങ്ങള്‍ കാര്യാലയത്തില്‍ കൊണ്ട് പോയി. അവിടെ എനിക്ക് മുന്‍പരിചയമില്ലാത്ത കുറെ അളുകള്‍ ഉണ്ടായിരുന്നു. അവിടെവെച്ച് ആര്‍എസ്എസ് ന്റെ അറ്റിങ്ങല്‍ ജില്ലാ സേവാ പ്രമുഖ് ചെമ്പൂര് പി.മണികണ്ഠന്‍ എന്നോട്  പറഞ്ഞു.ആലപ്പുഴയില്‍ ചില പ്രശ്നം നടന്നിട്ടുണ്ട് എന്നും അതില്‍ ഉള്‍പ്പെട്ടവരാണ് അവിടെ നില്‍ക്കുന്നവര്‍ എന്നും അവരെ തിരുവനന്തപുരം കാര്യാലയത്തില്‍ എത്തിക്കണം എന്ന് പറഞ്ഞു  അതിന്ശേഷം  ഞാന്‍ കാറില്‍ കയറി. കാറില്‍ കയറിയപ്പോളാണ് എനിക്ക് എല്ലാവരെയും മുന്‍ പരിചയം ഉള്ളവരാണ് എന്നും അതില്‍ പോത്തന്‍കോട് ഖണ്ഡ്  കാര്യവാഹക് ആയ ശ്രീനിവാസയും പോത്തന്‍കോട് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശരത്തിനെയും എനിക്ക് പരിചയം ഉണ്ടായിരുന്നു.

കാറിലുള്ള വരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനാല്‍ ഞാന്‍ എന്റെ സുഹൃത്തുക്കളായ ബാലു, അര്‍ജ്ജുന്‍ എന്നിവരെ എന്റെ 7736559501 എന്ന ഫോണ്‍ നമ്പറില്‍ നിന്ന് വിളിച്ച് ഞാന്‍ മേല്‍ പറഞ്ഞവരുടെ  കൂടെയാണ്  പോകുന്നത് എന്ന് പറഞ്ഞ്  കാര്‍ ഓടികൊണ്ടിരിക്കവെ കൈ പുറകിലേക്ക് വെച്ചപ്പോള്‍ കാറില്‍ മാരകായുധങ്ങള്‍  ആയ വാളും മറ്റും ഉള്ളതായി മനസ്സിലായി ഞങ്ങള്‍ സഞ്ചരിച്ചകാര്‍ തിരുവന്തപുരം കാര്യാലയത്തിന് മുന്‍പില്‍ എത്തി പിന്നീട് ഞങ്ങല്‍ നടന്ന് കാര്യാലയത്തിലേക്ക് പോയി. അവിടെ ആര്‍എസ്എസ് ന്റെ  വിഭാഗ് പ്രചാരക് കിരണ്‍ ,വിഭാഗ് സഹകാര്യവാഹക് ബിജു,വിഭാഗ് കാര്യവാഹക് സന്തോഷ്,സംഭാഗ് കാര്യവാഹക് പ്രസാദ്ബാബു എന്നിവര്‍ അവിടെ ഉണ്ടയിരുന്നു. കുറച്ച് സമയത്തിന് ശേഷം അവര്‍ എന്നെയും കൊണ്ട് കാര്യാലയത്തിന് മുകള്‍ നിലയിലേക്ക് പോയി അവിടെ എത്തിയപ്പോള്‍ അവിടെ  ആര്‍എസ്എസ് ന്റെ അറ്റിങ്ങലിന്റെ ജില്ലാഭാരവാഹികള്‍ ആയ സുരേഷ്,വി.സി.അഖിലേഷ് ,പി.മണികണ്ഠന്‍  ആഖജ ചിറയന്‍കീഴ് മണ്ഡലം ജനറല്‍ സെക്രട്ടറി ജനറല്‍ സെക്രട്ടറി സജു എന്നിവര്‍ അവിടെ ഉണ്ടായിരുന്നു. കിരണ്‍ ചോദിച്ചു നിയല്ലേ കണ്ണനെ ഒറ്റ് കൊടുത്തത് .പി.ജയരാജനുമായി നിനക്ക് എന്താണ് ബന്ധം  ആറ്റിങ്ങല്‍ ഇറങ്ങി പോസ്റ്റര്‍ നീയല്ലേ ഒട്ടിച്ചത് എന്നും മറ്റും ഭിഷണിസ്വരത്തില്‍ സംസാരിച്ചു.

ഞാന്‍ അത്  നിഷേധിച്ചപ്പോള്‍ സജുവും അവിടെ ഉള്ളവരും അവിടെ നേരത്തെ ഞാന്‍ ഉണ്ടായി എന്ന് പറഞ്ഞവരും വളഞ്ഞ് വെച്ച് മുതുകിലും തലക്കും നെഞ്ചത്തും അടിച്ചു 3,4 മണിക്കൂര്‍ നിലവിളിച്ചു ആരും സഹായിച്ചില്ല. ഞാന്‍ അവിടെ തളര്‍ന്നു  സംഘം പറയുന്നത് പോലെ ചെയ്യണമെന്നും അല്ലെങ്കില്‍ പുറം ലോകം കാണില്ല എന്നും പറഞ്ഞു.  ഞാന്‍ പറഞ്ഞു എനിക്ക് ജീവനാണ് വലുത് സംഘം പറയുന്നത് പോലെ കേള്‍ക്കാം എന്ന് പറഞ്ഞു . ചെല്ലുന്ന സ്ഥലത്ത് നില്‍ക്കണമെന്നും അവര്‍ പറഞ്ഞു ഞാന്‍ സമ്മതിച്ചു.അവിടെ നിന്ന് എന്നെ നെയ്യാറ്റിന്‍ കരയിലേക്കാണ് കൊണ്ടു പോയത്   നെയ്യാറ്റികരയിലുള്ള കാട് മൂടിയ നിലയിലുള്ള പറമ്പില്‍ നടുവിലുള്ള വീട്ടില്‍ നിര്‍ത്തി പിന്നീട് നെയ്യാറ്റിക്കര ആര്‍എസ്എസ് കാര്യാലയത്തിലേക്ക് എന്നെ കിരണ്‍ ,സജു,മണികണ്ഠന്‍  എന്നിവര്‍ സാജുവിന്റെ കാറില്‍ കൂട്ടി കൊണ്ട് പോയി അവിടെ എത്തി കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഭക്ഷണം കൊണ്ടതന്നു ഉറങ്ങാന്‍ അനുവദിച്ചില്ല. വൈകുന്നേരം ആയപ്പോള്‍ ആര്‍എസ്എസ് സംസ്ഥാന ചുമതലയുള്ള സഹപ്രാന്ത പ്രചാരകനായ സുദര്‍ശന്‍,കിരണ്‍ എന്നിവര്‍ വന്നു വീണ്ടും അവര്‍ ഭിഷണിപ്പെടുത്തി അവരോട്  കുറ്റസമ്മതം നടത്താന്‍ പറഞ്ഞു അതിന് ശേഷം ഒരു പേനയും വെള്ള പേപ്പറും തരുകയും അവര്‍ പറയുന്നത് എഴുതണം എന്ന് ഭീഷണിപ്പെടുത്തി നാള്‍ ഇതുവരെ നടന്നകാര്യങ്ങളെല്ലാം കുറ്റസമതമായി രേഖപ്പെടുത്തണം എന്ന് പറഞ്ഞു

പിന്നീട് അവര്‍ പറഞ്ഞത് ഞാന്‍ എഴുതി തുടര്‍ന്ന് എകദേശം 86 മണിക്കൂര്‍ എന്നെ ഉറങ്ങാന്‍ അനുവദിക്കാതെ മാനസികമായും ശാരീരികമായും പിഠിപ്പിച്ചു. ഉറക്കം വരുമ്പോള്‍ അവര്‍ മുകത്ത് വെള്ളം കോരി ഒഴിച്ചു 4,5 ദിവസത്തിന് ശേഷം കിരണും ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി  സി.ബാബുവും വന്നു അവര്‍ നേരത്തെ എഴുതിപ്പിച്ച കാര്യം ഒരു ക്യാമറയുടെ മുന്‍പില്‍ പറയണം എന്ന് ഭീഷണിപ്പെടുത്തി. പറഞ്ഞുതുടങ്ങിയപ്പോള്‍ ക്യാമറ ഓഫ് ആയി പിറ്റേന്ന് മറ്റൊരു ക്യാമറ കൊണ്ടുരാം എന്ന് പറഞ്ഞ് അവര്‍പോയി. പിറ്റേന്ന് വൈകുന്നേരം മണികണ്ഠന്‍ ,സജു  എന്നിവര്‍ വന്ന് നേരത്തെ ചോദിച്ച ചോദ്യങ്ങള്‍ ചോദിക്കുകയും വിനീതിന്റെ  പങ്ക് വ്യക്തമാക്കണം എന്നും പറഞ്ഞു എനിക്ക് അതിനെ പറ്റി ഒന്നും അറിയില്ല എന്ന് പറഞ്ഞു.അവിടുന്ന് എന്നെയും കൂട്ടി തിരുവന്തപുരം കാര്യാലയത്തിലേക്ക്  വന്നു. അവിടുന്ന് സാജു വിന്റെ  കചഛഢഅ കാറില്‍  കിരണ്‍ ,സാജു ,മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്ന് ആറ്റിങ്ങള്‍ കാര്യാലയത്തിലേക്ക് കൊണ്ട് പോയി  മുമ്പ് എഴുതിയകാര്യം  അവിടെ ഉള്ളവരോട് വിശദീകരിച്ച് പറയണം എന്നും വിനിതിന്റെ പങ്ക്  വിശദീകരിക്കാനും പറഞ്ഞു പിന്നീട് അവിടെ ഉണ്ടായിരുന്നവര്‍ ചെറു സംഘങ്ങള്‍ ആയി ചേര്‍ന്ന് ഭീഷണിപ്പെടുത്തി പിന്നീട് കിരണ്‍  അവര്‍ തയ്യാറാക്കി കൊണ്ട് വന്ന ആത്മഹത്യാകുറിപ്പ് എന്നോട് സ്വന്തം കൈപ്പയില്‍ പകര്‍ത്തി എഴുതാന്‍ ആവിശ്യപ്പെട്ടു ഞാന്‍ ചെയ്തു .അല്ലെങ്കില്‍ അവര്‍ എന്നെ കൊല്ലുമായിരുന്നു.

അവര്‍ എന്നെ കൊണ്ട് എഴുതിച്ച അത്മഹത്യാകുറിപ്പില്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ പീഢനത്തെ തുടര്‍ന്നാണ് മരിക്കുന്നത് എന്നും മറ്റും എഴുതിച്ചു. ആ ആത്മഹത്യാകുറിപ്പ് കിരണിന്റെ കൈയ്യിലാണ് ഉള്ളത്  അഞ്ച് തെങ്ങിന്‍ നിന്ന് നടുക്കടലില്‍ കൊണ്ട് പോയി. അവിടെ കടലില്‍ ഉപേക്ഷിക്കുമെന്നും പറഞ്ഞു .ഞാന്‍ ബിജുവിനോട് എന്നെ കൊല്ലാതിരിക്കാന്‍ കഴിയുമോ എന്ന്് യാചിച്ചു പിന്നീട് അവര്‍ എന്നെ പത്തനാപുരത്ത് ഉള്ള ജയന്‍ എന്ന് പറയുന്ന ആഖജ ക്കാരന്റെ വീട്ടില്‍ കൊണ്ട് പോയി താമസിപ്പിച്ചു.അവിടെ നിന്ന് വീണ്ടും പട്ടാഴിയിലുള്ള അജി എന്ന് പറയുന്നയാളുടെ വിട്ടില്‍ കൊണ്ട് പോയി അവിടെനിന്ന് വീണ്ടും മൂന്ന് ദിവസം കഴിഞ്ഞ് കൊട്ടാരക്കര  ആര്‍എസ്എസ് കാര്യാലയത്തില്‍ കൊണ്ട് വന്നു  വീണ്ടും ഭീഷണിപ്പെടുത്തി.മകര വിളക്കിന് 2 ദിവസം മുമ്പ് കണ്ണന്‍,സുരേഷ്, അഖിലേഷ് ,സാജു ,സനോജ് എന്നിവര്‍ അവിടെ വന്നു സംഘത്തിന്റെ സംസ്ഥാന തീരുമാനം അറിക്കാനാണ് വന്നത് നിന്നെ കണ്ണൂരിലുള്ള സംഘക്കാര്‍ക്ക് കൈമാറാന്‍ ആണ് പറഞ്ഞിട്ടുള്ളത്  അവരുടെ കൈയ്യില്‍ കിട്ടിയാല്‍ നിന്റെ കാര്യം എന്താകും എന്ന് ഞങ്ങള്‍ പറയണ്ടല്ലോ എന്ന് പറഞ്ഞു .പിന്നീട് അവര്‍ പറഞ്ഞത് പ്രകാരം വിനിതിനെ സംബന്ധിച്ച കാര്യം  ഞാന്‍ എന്റെ കൈപടയില്‍ എഴുതിനല്‍കി അതിന് ശേഷം വിഡിയോയില്‍ പറഞ്ഞു അതിന് ശേഷം സനോജ് എന്നെ ഭീകരമായി മര്‍ദ്ദിച്ചു.

പിന്നീട് 14 ാം തീയ്യതി അവര്‍ വന്ന് പറഞ്ഞു അന്യസംസ്ഥാനത്ത് കൊണ്ട്പോയി കളയാനാണ്. ഉദ്ദേശം എന്നും മുമ്പ് പറഞ്ഞത് ഒന്നുകൂടി  വിഡിയോയില്‍കുടിപറയാന്‍ ആവിശ്യപ്പെട്ടു. വൈകുന്നേരം ആയപ്പോള്‍ തിരുവനന്തപുരം കാര്യാലയത്തിലേക്ക് വീണ്ടും കൊണ്ടുവന്നു പിന്നീട് 22ാം തീയ്യതിവരെ ആളുകളുടെ കാവലില്‍കഴിയുകയും അവിടെനിന്ന് 22/1/2017 ഞായര്‍ ദിവസം ഞാന്‍ രക്ഷപ്പെട്ടു. എന്നെ അതി ഭീകരമായി മര്‍ദ്ദിച്ച് ഭീഷണിപ്പെടുത്തി  അവശനാക്കി.  പി.ജയരാജനെതിരെ അത്മഹത്യാകുറിപ്പ് എഴുതാന്‍ഇടവന്നിരിക്കുന്നു.ഇത് ആര്‍എസ്എസ് ന്റെ  സംസ്ഥാന നേതാക്കള്‍ അടക്കം ഗൂടാലോചന നടത്തിയതിനെ തുടര്‍ന്നാണ് . എന്നെ തടങ്കല്‍ വെച്ച് ഭീഷണിപ്പെടുത്തിയതിനും ശാരീരികമായും മാനസികമായും ഭീഷണിപ്പെടുത്തിയതിനും ശാരിരികമായും മാനസികമായും പിഡിപ്പിച്ചതിനും ് എനിക്ക് പരാതിയുണ്ട്  ആര്‍എസ്എസ് ന്റെ സമീപനങ്ങളില്‍ വന്ന മാറ്റം വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് ഞാന്‍ ഇപ്രകാരം  പിഡനത്തിന് ഇരയാകേണ്ടി വന്നത് എന്നെ കൊലപ്പെടുത്താനും അത് അത്മഹത്യയാക്കി പി.ജയരാജനെതിരെ ആരോപണം ഉന്നയിക്കാനും ആണ് അവര്‍ശ്രമിച്ചത്

മേല്‍ കാര്യത്തില്‍ എനിക്ക് അതിയായസങ്കടം ഉണ്ട്  യുക്തമായ നടപടി ഉണ്ടാകണം  എന്ന്  അപേക്ഷ

 

NO COMMENTS

LEAVE A REPLY