പ്രകോപനമുണ്ടാക്കുന്നത് ആര്‍എസ്എസ്- ബിജെപി സംഘം ; വിഎസ്

vs

അച്യുതാനന്ദൻ നാട്ടിലെ സമാധാന ജീവിതം തകര്‍ക്കാനും അക്രമം അഴിച്ചുവിടാനും ആര്‍എസ്എസ്-ബിജെപി സംഘം നടത്തുന്ന ആസൂത്രിത നീക്കങ്ങളെ വിഎസ് അച്യുതാനന്ദന്‍ അപലപിച്ചു.

സിപിഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസാരിച്ച യോഗ സ്ഥലത്തിനടുത്തേക്ക് ബോംബെറിഞ്ഞ് ഭീകരത സൃഷ്ടിച്ചതും, ഒടുവില്‍ ആര്‍എസ്എസ്സുകാര്‍തന്നെ കൊലപ്പെടുത്തിയ ജിജേഷിന്റെ സ്മാരകത്തില്‍ കരി ഓയില്‍ ഒഴിച്ചതും സമാധാനം തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. രണ്ട് ദിവസം മുമ്പ് വയലാറിലെ രക്തസാക്ഷി മണ്ഡപത്തിനു നേരെ നടത്തിയ ആക്രമണം മറ്റൊന്നാണ്. ബോധപൂര്‍വ്വം പ്രകോപനം സൃഷ്ടിച്ച് കുഴപ്പങ്ങളുണ്ടാക്കാനാണ് മോദി ഭരണത്തിന്റെ തണലില്‍ ആര്‍എസ്എസ് ബിജെപി സംഘം ആവര്‍ത്തിച്ച് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ആര്‍എസ്എസ്സിന്റെ ഹിംസാത്മക രാഷ്ട്രീയമാണ് ഇതിലൂടെ വെളിവാകുന്നത്. ഇതിനെതിരെ ജനാധിപത്യവാദികള്‍ മുഴുവന്‍ ജാഗ്രത പാലിക്കണമെന്നും വി എസ് പത്രക്കുറിപ്പിലൂടെ ആഹ്വാനം ചെയ്തു. ആര്‍എസ്എസ്-ബിജെപി സംഘത്തിന്റെ ഇത്തരം ഹീന നീക്കങ്ങളെ നേരിടാനും അക്രമികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും പോലീസിന്റെ ഭാഗത്തുനിന്നും ഒരു കാരണ വശാലും അലംഭാവമുണ്ടാവരുതെന്നും വിഎസ് ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY