ആകാശവാണിയുടെ ഡൽഹി റിലേ ഇനി മലയാളം പറയില്ല

all india radio

ആകാശവാണിയുടെ ഡൽഹിയിൽനിന്നുള്ള പ്രാദേശിക വാർത്തകളുടെ സംപ്രേഷണം നിർത്തുന്നു. ഡൽഹിയിൽനിന്ന് സംപ്രേഷണം ചെയ്യുന്ന മലയാളമടക്കമുള്ള പ്രാദേശിക വാർത്തകൾ മാർച്ച് ഒന്ന് മുതൽ സംസ്ഥാന തലസ്ഥാനങ്ങളിൽനിന്ന്് സംപ്രേഷണം ചെയ്യണമെന്നാണ് നിർദ്ദേശം.

മലയാളം, അസമീസ്, ഒഡിയ, തമിഴ് എന്നീ ഭാഷകളിലെ വാർത്തകളുടെ സംപ്രേഷണമാണ് നിർത്തുന്നത്. എല്ലാ വാർത്തകളും അതതു സംസ്ഥാനങ്ങളിലേക്കുമാറ്റാനാണ് പ്രസാർഭാരതിയുടെ തീരുമാനം. ഇതിന്റെ ആദ്യഘട്ടമെന്ന നിലയ്ക്കാണ് മലയാളമടക്കമുള്ളവ മാറ്റുന്നത്.

NO COMMENTS

LEAVE A REPLY