സൈനികരുടെ മദ്യം പുറത്ത് വില്‍ക്കുന്നു, വെളിപ്പെടുത്തലുമായി സൈനികന്‍ രംഗത്ത്

ഗുജറാത്തില്‍ സൈനികര്‍ക്ക് ലഭിക്കുന്ന മദ്യം പുറത്ത് വില്‍ക്കുന്നുവെന്ന വെളിപ്പെടുത്തലുമായി സൈനികന്‍ രംഗത്ത്. അതിര്‍ത്തി രക്ഷാ സേനയിലെ ക്ലര്‍ക്കായ നവരതന്‍ ചൗധരിയാണ് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുന്നത്.

മദ്യനിരോധനം നിലനില്‍ക്കുന്ന ഗുജറാത്തിലെ സൈനികര്‍ക്ക് ലഭിക്കുന്ന മദ്യമാണ് പുറത്ത് വില്‍ക്കുന്നതായി സൈനികന്‍ ആരോപിക്കുന്നത്. ഇത് പലപ്രാവശ്യം വെളിപ്പെടുത്തിയെങ്കിലും അപ്പോഴെല്ലാം തന്നെ ശിക്ഷിക്കുകയും സ്ഥലം മാറ്റുകയുമാണ് ചെയ്യുന്നതെന്നും നവരതന്‍ ചൗധരി പറയുന്നു. മദ്യം വില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും ചൗധരി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ കാണാം

Subscribe to watch more

NO COMMENTS

LEAVE A REPLY