ടെലിവിഷന്‍ പരിപാടികള്‍ മുടക്കമില്ലാതെ കാണാന്‍ ഹോം മസാല ആപ്പ്

ടിവി ചാനലുകളിലെ പരിപാടികള്‍ മുടങ്ങാതെ കാണാന്‍ ഹോം മസാല ആപ്പുമായി ഇന്‍സൈറ്റ് മീഡിയാ സിറ്റി. ചാനല്‍ പരിപാടികള്‍ ലൈവായും ഒപ്പം വീഡിയോ ഓണ്‍ ഡിമാന്റായും കാണാന്‍ ഈ ആപ്പ് വഴി സാധിക്കും.സിനിമകള്‍ കാണാനുള്ള സൗകര്യവും ആപ്പില്‍ ഒരുങ്ങിയിട്ടുണ്ട്.

നിലവില്‍ ഫ്ളവേഴ്സ് ചാനലിലെ പരിപാടികളാണ് ആപ്പില്‍ ലഭ്യമാകുക. മലയാളത്തിലെ മുന്‍നിര ചാനലുകളോടൊപ്പം ദക്ഷിണേന്ത്യന്‍ ചാനലുകളും ഉടന്‍ തന്നെ ആപ്പില്‍ ലഭ്യമാകും. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഹോം മസാല ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

 

NO COMMENTS

LEAVE A REPLY