ലോ അക്കാദമിയ്ക്ക് മുന്നില്‍ സംഘര്‍ഷം

breaking

തിരുവനന്തപുരം ലോ കോളേജിന് മുന്നിലുള്ള റോഡ് ഉപരോധത്തില്‍ സംഘര്‍ഷം. ബിജെപി സംഘടിപ്പിച്ച ഉപരോധത്തിലാണ് സംഘര്‍ഷം ഉണ്ടായത്. ആറ് തവണ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകര്‍ പേരൂര്‍ക്കട ഭാഗത്തെ സംഘര്‍ഷ സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്.

പ്രവര്‍ത്തര്‍ പോലീസിനെ എതിരെ കല്ലെറിയുന്നുണ്ട്. ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രതിഷേധക്കാര്‍ തിരിച്ച് പോകാന്‍ തയ്യാറായിട്ടില്ല. ഇവരെ വിരട്ടിയോടിക്കാന്‍ പോലീസ് ലാത്തി ചാര്‍ജ്ജ് നടത്തുന്നുണ്ട്. എന്നാല്‍ പലഭാഗത്ത് നിന്നും പ്രതിഷേധക്കാര്‍ തടിച്ച് കൂടുകയാണ്. റോഡില്‍ കിടക്കുന്ന പ്രവര്‍ത്തകരെ പോലീസ് ബലം ഉപയോഗിച്ച് മാറ്റാന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY