രസിലയുടെ കൊലപാതകം; മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

പൂണൈയില്‍ മലയാളി യുവതിയുടെ കൊലപാതകത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്.

പൂണൈ ഇന്‍ഫോസിസില്‍ മലയാളി യുവതി രസില കൊലചെയ്യപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
ഇന്നു രാവിലെ പ്രതിപക്ഷനേതാവ് കൊല്ലപ്പെട്ട രസിലയുടെ കോഴിക്കോട്ടെ വസതി സന്ദര്‍ശിച്ചിരുന്നു. ഈ കൊലപാതകത്തില്‍ ദുരൂഹതയുള്ളതായും കുറ്റകൃത്യത്തില്‍ മറ്റുചിലര്‍ക്ക് പങ്കുള്ളതായും മാതാപിതാക്കള്‍ പറഞ്ഞു. മാത്രമല്ല, കമ്പനിയുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയുണ്ടെന്നും അവര്‍ പരാതിപ്പെട്ടു. ഈ സാഹചര്യത്തിലാണ് സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.

NO COMMENTS

LEAVE A REPLY