പ്രണയം നിരസിച്ച പെൺകുട്ടിയെ കോട്ടയത്ത് പെട്രോളൊഴിച്ച് കത്തിച്ചു

school of medical education

പ്രണയം നിരസിച്ച വിദ്യാർഥിനിയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചു. കോട്ടയം സ്‌കൂൾ മെഡിക്കൽ എജുക്കേഷനിലാണ് പ്രണയം നിരസിച്ചതിന്റെ പേരിൽ പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൊല്ലം സ്വദേശിയായ ആദർശാണ് പെൺകുട്ടിയെ തീ കൊളുത്തിയത്. തൊട്ടുടനെ ഇയാളും തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. യുവാവിന്റെ നിലയും ഗുരുതരമാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ട് പേർക്ക് പൊള്ളലേറ്റു.

NO COMMENTS

LEAVE A REPLY