ഇ അഹമ്മദിന്റെ മരണം; കേന്ദ്ര സർക്കാർ ഇടപെടൽ ലജ്ജാകരമെന്ന് മുസ്ലീം ലീഗ്

e ahammed

മുൻ കേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ മരണത്തിൽ കേന്ദ്ര സർക്കാർ ഇടപെടൽ ലജ്ജാകരമെന്ന് മുസ്ലീം ലീഗ്. കേന്ദ്രസർക്കാർ ആശുപത്രിയുമായി ചേർന്ന് നടത്തിയത് ലജ്ജാകരമായ നടപടിയെന്ന് മുസ്ലീം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ ആരോപിച്ചു.

പാർലമെന്ററി മര്യാദകളുടെ ലംഘനമാണ് കേന്ദ്രം ക4ാണിക്കുന്നതെന്ന് എം ബി രാജേഷ് എം പി അഭിപ്രായപ്പെട്ടു. ആശുപത്രിയിൽ നടന്നത് നീചമായ സംഭവങ്ങളെന്ന് കെ സി വേണുഗോപാൽ പ്രതികരിച്ചു. ഇന്നലെ ഇ അഹമ്മദിന്റെ വീട്ടിലെത്തിയ മക്കളെ അദ്ദേഹത്തെ കാണാൻ അനുവദിക്കാത്തത് വിവാദമായിരുന്നു.

NO COMMENTS

LEAVE A REPLY