ഇ അഹമ്മദ് അന്തരിച്ചു

മുൻകേന്ദ്ര മന്ത്രിയും എം പിയുമായ ഇ അഹമ്മദ് അന്തരിച്ചു. ബന്ധുക്കളാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്. ആശുപത്രി അധികൃതർ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതെ സമയം അഹമ്മദിന്റെ ആരോഗ്യനിലയെ ചൊല്ലി ഇന്നലെ വൈകിട്ട് മുതൽ ബന്ധുക്കളും ആശുപത്രി അധികൃതരുമായി തർക്കം നിലനിന്നിരുന്നു.

അദ്ദേഹത്തെ സന്ദർശിക്കാൻ ആശുപത്രിയിൽ എത്തിയ സോണിയാഗാന്ധിയെ കാണാൻ അനുവദിക്കാതെ ആശുപതി ജീവനക്കാർ തടഞ്ഞു. ഇതേ തുടർന്ന് ബന്ധുക്കൾ സോണിയയ്‌ക്കൊപ്പം ആശുപത്രിക്കു മുന്നിൽ രാത്രി ഏറെ വൈകി പ്രതിഷേധിച്ചിരുന്നു. ഇ അഹമ്മദിന്റെ നില ബന്ധുക്കൾക്ക് പോലും അറിയില്ല എന്നതായിരുന്നു അവസ്ഥ. ബന്ധുക്കൾ ആശുപത്രിയ്‌ക്കെതിരെ പോലീസ് പരാതി നൽകി . ആശുപത്രിയിൽ എത്തിയ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അദ്ദേഹം അന്തരിച്ചതായി ബന്ധുക്കൾ പുറത്തേക്കു അറിയിച്ചത്.

NO COMMENTS

LEAVE A REPLY