Advertisement

കോളേജ് പൂട്ടാന്‍ നോട്ടീസ്, 116 ബിരുദ വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസില്‍

February 1, 2017
Google News 1 minute Read

അനുവദിച്ച സമയത്തിനുള്ളില്‍ കെട്ടിടം പണിയാത്തതിനാല്‍ അഫിലിയേഷന്‍ പിന്‍വലിക്കാന്‍ സര്‍വകലാശാല നോട്ടീസ്. പഠനം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടിവരുമെന്ന ഭീതിയില്‍ 116 വിദ്യാര്‍ത്ഥികള്‍. കോട്ടയം ളാക്കോട്ടൂര്‍ എംജിഎം കോളേജിലാണ് കോളേജ് അധികൃതരുടെ കെടുകാര്യസ്ഥതമൂലം ബിരുദ വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസിലായിരിക്കുന്നത്. 2014സെപ്തംബര്‍ മൂന്നിന് എന്‍എസ്എസ് കരയോഗത്തിന്റെ കീഴില്‍ പ്രവര്‍ത്തമാരംഭിച്ച കോളേജാണിത്. മൂന്ന് ബാച്ചുകളിലായി 116 വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്.

അഡ്മിഷന്‍ സമയത്ത് 12മാസത്തിനുള്ളില്‍ കെട്ടിടം പണിയുമെന്നാണ് അധികൃതര്‍ വിദ്യാര്‍ത്ഥികളേയും രക്ഷകാര്‍ത്താക്കളേയും അറിയിച്ചിരുന്നത്. എന്നാല്‍ അടുത്ത ഭരണസമിതിയയെത്തിയിട്ടും വര്‍ഷങ്ങള്‍ മൂന്ന് കഴിഞ്ഞിട്ടും കെട്ടിടം പണിപൂര്‍ത്തിയായിട്ടില്ല. ഇതിനിടെ യൂണിവേഴ്സിയില്‍ നിന്ന് 12മാസത്തെ സാവകാശവും കോളേജ് അധികൃതര്‍ക്ക് നല്‍കിയിരുന്നു.
കഴിഞ്ഞ അധ്യയന വര്‍ഷം കെട്ടിടം ഇല്ലെന്ന കാരണത്താല്‍ കോളേജിലെ ഡിഗ്രി അഡ്മിഷന്‍ യൂണിവേഴ്സിറ്റി ഇടപെട്ട് നിറുത്തി വച്ചിരുന്നു. എന്നാല്‍ 2017മെയ് 31നുള്ളില്‍ കെട്ടിടം പണി തീര്‍ക്കാമെന്ന അഫിഡവിറ്റ് പ്രകാരം പുതിയ അഡ്മിഷനുള്ള അനുവാദവും കോളേജ് വാങ്ങി.

Read More: മെയ് 31 വരെ മാത്രം ബിരുദത്തിന് ഭാവി കല്‍പ്പിച്ച് കിട്ടിയ 116കുട്ടികള്‍

മറ്റ് സ്വാശ്രയ കോളേജുകളില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ മോഡല്‍ വണ്‍ സിലബസാണ് പിന്തുടരുന്നത്. അത് കൊണ്ട് തന്നെ പഠനം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ ഇതേ സിലബസ് പിന്തുടരുന്ന വാഗമണ്ണിലെ കോളേജിലോ , കൊച്ചിയിലോ വന്ന് പഠനം പൂര്‍ത്തിയാക്കേണ്ട ഗതികേടിലാണ് വിദ്യാര്‍ത്ഥികള്‍. 30,000 രൂപ ഡോണേഷനും,13,000 രൂപ സെമസ്റ്റര്‍ ഫീസും കൊടുത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ഗതികേട്. കരയോഗത്തിന്റെ കെട്ടിടത്തിലും താത്കാലികമായി നിര്‍മ്മിച്ച രണ്ട് ഷീറ്റിട്ട ഷെഡുകളിലുമാണ് ഇപ്പോള്‍ ക്ലാസുകള്‍ നടക്കുന്നത്.

6bcbbe1f-1013-4445-b81b-dca46d7cd008കെട്ടിടം പണിതാല്‍ കോളേജിന്റെ അഫിലിയേഷന്‍ പോകില്ലെന്ന് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലറില്‍ നിന്ന് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉറപ്പ് ലഭിച്ചിരുന്നു. മാര്‍ച്ച് 31ന് അടുത്ത ഇന്‍സ്പെക്ഷന് യൂണിവേഴ്സിറ്റി സംഘം എത്തുമ്പോള്‍ പണി പകുതിയിലധികം പൂര്‍ത്തിയാക്കുകയും മെയ് അവസാനത്തോടെ കൂട്ടികളെ ഇരുത്തി പഠിപ്പിക്കാന്‍ സൗകര്യം ഒരുക്കുകയും ചെയ്താല്‍ അഫിലിയേഷന്‍ റദ്ദാക്കില്ലെന്നാണ് ലഭിച്ച ഉറപ്പ്.

എന്നാല്‍ കോളേജ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ പോക്ക് വരവ് നടന്നിട്ടില്ലെന്നാണ് ഇപ്പോള്‍ കോളേജ് അധികൃതരുടെ വാദമെന്ന് വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തുന്നു. ഇനി അഫിലിയേഷന്‍ നീട്ടിത്തരില്ലെന്ന് യൂണിവേഴ്സിസിറ്റി അധികൃതരും വ്യക്തമാക്കി കഴിഞ്ഞു. ഇപ്പോഴത്തെ ഈ അവസ്ഥയില്‍ ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ കോളേജിന് കെട്ടിടം പൂര്‍ത്തിയാക്കാനാവില്ല, അഫിലിയേഷന്‍ നീട്ടി തരില്ലെന്ന് യൂണിവേഴ്സിറ്റി അധികൃതരും വ്യക്തമാക്കിതോടെ കുട്ടികളും ആശങ്കയിലാണ്. അതേ സമയം വന്‍ തുക ഡെപോസിറ്റ് നല്‍കിയാണ് ഇവിടെ അധ്യാപകരും ജോലിയ്ക്കായി ചേര്‍ന്നത്.  പലതവണ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കാണാന്‍ ശ്രമിച്ചെങ്കിലും ഇത് വരെ കോളേജ് അധികൃതര്‍ കാണാന്‍ തയ്യാറായിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here