രാജ്യസഭയിൽ ബഹളം; തൃണമൂൽ അംഗങ്ങൾ രാജ്യസഭയിൽ നിന്നും ഇറങ്ങി പോയി

tumult in rajya sabha trinamool walked out

ബംഗാളിലെ ചിട്ടി തട്ടിപ്പ് കേസിനെ ചൊല്ലി രാജ്യസഭയിൽ ബഹളം. കേന്ദ്രം രാഷ്ട്രീയ വിരോധം തീർക്കുന്നുവെന്ന് ത്രിണമൂൽ കോൺഗ്രസ് ആരോപിച്ചു. തൃണമൂൽ കോൺഗ്രസ് നേതാവിനെ സിബിഐ ചോദ്യം ചെയ്തത് പകപോക്കലിന്റെ ഭാഗമാണെന്നും തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ പറഞ്ഞു. അതേസമയം അഴിമതികേസിൽ നിയമം അതിന്റെ വഴിക്ക് പോകുമെന്ന് കേന്ദ്രം അറിയിച്ചു. തൃണമൂൽ അംഗങ്ങൾ രാജ്യസഭയിൽ നിന്നും ഇറങ്ങി പോയി.

 

tumult in rajya sabha trinamool walked out

NO COMMENTS

LEAVE A REPLY