ഒരു വട്ടംകൂടി; ലോഗോ പ്രകാശനം ചെയ്തു

TVM, USITY

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ഫെബ്രുവരി 10ന് നടക്കാനിരിക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഗമം ‘ഒരു വട്ടംകൂടി’ യുടെ ലോഗോ പ്രകാശനം ചെയ്തു.

പ്രശസ്ത കവി മധുസൂദനൻ നായർ , ചലച്ചിത്ര നടൻ അലൻസിയർക്ക് നൽകിയാണ് ലോഗോ പ്രകാശനം ചെയ്തത്. മിമിക്രി കലാകാരനും പൂർവ്വ വിദ്യാർത്ഥിയുമായ ജോബിയും ചടങ്ങിൽ പങ്കെടുത്തു

ഫെബ്രുവരി 10ന് കോളേജിൽ നടക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഗമം ഒരു പക്ഷേ ഗിന്നസ് റെക്കോർഡിന് തന്നെ അർഹമായേക്കാം. ഓർമ്മകളിൽ ഒത്തുചേരുന്നവരുടെ എണ്ണംകൊണ്ടാകും ഈ സംഗമം ഗിന്നസ് റെക്കോഡിലേക്ക് എത്തുക.

NO COMMENTS

LEAVE A REPLY