അമേരിക്കയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയത് രാജ്യത്തിന്റെ മതേതര സ്വാതന്ത്ര്യം സംരക്ഷിക്കാൻ : ട്രംപ്

TRUMP

അമേരിക്കയിൽ പ്രവേശിക്കുന്നതിന് വിവിധ രാജ്യങ്ങൾക്ക് വിലക്കേർപ്പെടുത്തിയ നടപടി രാജ്യത്തിന്റെ മതേതര സ്വാതന്ത്ര്യം സംരക്ഷിക്കാനെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിവിധ രാഷ്ട്രീയ നേതാക്കൾ പങ്കെടുത്ത പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ ഇറാൻ, ലിബിയ, സൊമാലിയ, ഇറാഖ്, സുഡാൻ, യെമൻ, സിറിയ എന്നീ ഏഴ് മുസ്ലീം രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് അമേരിക്കയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ലോകത്താകെ പ്രശ്‌നങ്ങളാണെന്നും തന്റെ രാജ്യത്തെ അത് ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY