ജനയുഗത്തിനും സിപിഐയ്ക്കുമെതിരെ ആഞ്ഞടിച്ച് ഇ പി ജയരാജന്‍

e-p-jayarajan

ജനയുഗത്തിനെതിരെ ഇപി ജയരാജന്‍ രംഗത്ത്. നിലവാര തകര്‍ച്ചയുടെ മാധ്യമമാണ് ജനയുഗമെന്നാണ് ഇപി ജയരാജന്റെ കുറ്റപ്പെടുത്തല്‍.  ഓരോരുത്തര്‍ക്കും തോന്നുന്നത് പ്രചരിപ്പിക്കുകയാണ്. സിപിഐ ഇതിനെതിരെ രംഗത്ത് വരണം.

ഇടത് വിരുദ്ധരുടെ കയ്യിലെ പാവയായി ജനയുഗം മാറി.  നമ്പൂതിരിയുടെ വെളിച്ചത്തില്‍ വാര്യരുടെ സദ്യയുണ്ണുന്ന പാര്‍ട്ടിയാണ് സിപിഐ എന്നും ജയരാജന്‍ കുറ്റപ്പെടുത്തി. പിണറായി വിജയനെതിരെ രൂക്ഷ വിമ്ര‍ശനവുമായി ജനയുഗം മുഖപ്രസംഗം എഴുതിയതിന്റെ പശ്ചാത്തലത്തിലാണ് ഇപി ജയരാജന്റെ പരാമര്‍ശം.

NO COMMENTS

LEAVE A REPLY