ചലച്ചിത്രങ്ങള്‍ മഹാകാവ്യങ്ങള്‍ക്ക് തുല്യം- എംടി വാസുദേവന്‍ നായര്‍

പല ചലച്ചിത്രങ്ങളും മഹാകാവ്യങ്ങള്‍ക്ക് തുല്യമാണെന്ന് സംവിധായകനും എഴുത്തുകാരനുമായ എംടി വാസുദേവന്‍ നായര്‍. മാക്ട സംഘടിപ്പിച്ച പ്രണാമ സന്ധ്യയില്‍ പ്രഥമ ലെജന്റ് ഓണര്‍ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ മാക്ടയുടെ ‘പ്രണാമ സന്ധ്യ’ എറണാകുളം ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിലാണ് അരങ്ങേറിയത്. ഫ്ളവേഴ്സ് ചാനലായിരുന്നു പരിപാടിയുടെ മീഡിയാ പാര്‍ട്ണര്‍.

മമ്മൂട്ടി എംടിയ്ക്ക് പുരസ്കാരം സമര്‍പ്പിച്ചു. ഫെഫ്ക പ്രസിഡന്‍റ് സിബി മലയില്‍ എം.ടിയെ പൊന്നാട അണിയിച്ചു. ലക്ഷം രൂപ അവാര്‍ഡ് ലാല്‍ജോസും മംഗളപത്രം ഫാസിലും നല്‍കി. ഗുരുപ്രണാമത്തില്‍ സംഗീതസംവിധായകന്‍ ശ്യാം, ഗാനരചയിതാവ് ബിച്ചു തിരുമല, സ്റ്റണ്ട് മാസ്റ്റര്‍ ത്യാഗരാജന്‍, മേക്കപ്പ്മാന്‍ പദ്മനാഭന്‍, പരസ്യകല ആര്‍ട്ടിസ്റ്റ് രാധാകൃഷ്ണന്‍, വസ്ത്രാലങ്കാര വിദഗ്ധന്‍ നടരാജന്‍ എന്നിവരെയും പുരസ്കാരം നല്‍കി ആദരിച്ചു. ദുല്‍ക്കര്‍ സല്‍മാന്‍, ലാ‍ല്‍ ജോസ്, ജോയ് മാത്യു, ഫാസില്‍, ജനാര്‍ദ്ദനന്‍, അര്‍ജ്ജുനന്‍ മാസ്റ്റര്‍, കുഞ്ചോക്കോ ബോബന്‍, അനുശ്രീ, നമിത പ്രമോദ്, ജോമോള്‍, അഞ്ജലി  തുടങ്ങി നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY