സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടാൻ കഴിഞ്ഞില്ല; പകരം രാജ്യത്തെ സേവിക്കുന്നു: മോഡി

Modi

തന്നെ പോലെ നിരവധി പേർക്ക് രാജ്യത്തിന്റെ സ്വാതന്ത്രത്തിന് വേണ്ടി പോരാടാൻ കഴിഞ്ഞില്ല. പകരം രാജ്യത്തിന് വേണ്ടി ജീവിക്കുകയും രാജ്യത്തെസ്‌നേഹിക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.സമൂഹത്തിൽ ജനങ്ങളുടെ ശക്തിയ്ക്ക് വളരെ പ്രാധാന്യമുണ്ട്. അതുകൊണ്ടാണ് ഒരു ദരിദ്രൻ പ്രധാനമന്ത്രി യായത്. ഇന്ത്യയെ ഉയരങ്ങളിലെത്തിക്കുന്നതിനുള്ള ജനങ്ഹളുടെ ശ്രമം കാണാതി രിക്കരുത്. അവരുടെ ശക്തിയെ അഭിനന്ദിക്കുയും അംഗീകരിക്കുകയും വേണം. ജനശക്തിയിലുള്ള വിശ്വാസം നമുക്ക് ഫലം നൽകുമെന്നും മോഡി പറഞ്ഞു.

NO COMMENTS

LEAVE A REPLY