മമ്മൂട്ടിക്കും മോഹൻലാലിനും ഇഷ്ടം പ്രായം കുറഞ്ഞ ടീനേജ് നടിമാർക്കൊപ്പം അഭിനയിക്കാൻ : സുഹാസിനി

suhasini about mammootty and mohanlal

എൺപതുകളുടെ കാലഘട്ടത്തിൽ മലയാളത്തിലും തെലുങ്കിലും തമിഴിലും ഒരു പോലെ തിളങ്ങിനിന്ന നായികമാരിൽ ഒരാളാണ് സുഹാസിനി. സംവിധായകൻ മണിരത്‌നവുമായുള്ള വിവാഹത്തിന് ശേഷവും സുഹാസിനി അഭിനയരംഗം വിട്ടില്ല. എന്നാൽ വിവാഹശേഷം തന്നെ തേടിയെത്തിയത് തീർത്തും അമ്മ വേഷങ്ങൾ മാത്രമായിരുന്നുവെന്ന് താരം പറയുന്നു.

അതേസമയം, തന്നേക്കാൾ പ്രായമുള്ള നായകന്മാർ ഇപ്പോഴും ടീനേജ് നടിമാരെ നായികമാരാക്കി വിലസുകയാണെന്നും സുഹാസിനി പറഞ്ഞു.

മലയാളത്തിലെ എന്റെ നല്ല രണ്ട് സുഹൃത്തുക്കൾ ആയിരുന്നു മമ്മൂട്ടിയും മോഹൻലാലും. ഞാൻ തമിഴനെ കല്ല്യാണം കഴിച്ചാൽ മലയാളത്തിന് സുഹാസിനി എന്ന നടിയെ നഷ്ടമാകും എന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. മോഹൻലാലുമായും നല്ല സൗഹൃദബന്ധമുണ്ടായിരുന്നു.

വിവാഹം കഴിഞ്ഞതോടെ ആ അടുപ്പമൊക്കെ പോയെന്നും ഇപ്പോൾ മമ്മൂട്ടിക്കും മോഹൻലാലിനും തന്നെ കണ്ടാൽ മൈന്റ് പോലും ഇല്ലെന്നും താരം പറഞ്ഞു . അവരുടെ നായിക ആയി അഭിനയിക്കാനും കഴിയുന്നില്ല. അതേസമയം, തെലുങ്കിലും കന്നഡത്തിലും ഇപ്പോഴും തനിക്ക് നല്ല കഥാപാത്രങ്ങൾ ലഭിക്കുന്നുണ്ടെന്നും താരം പറഞ്ഞു.

മമ്മൂട്ടിയ്ക്കും മോഹൻലാലിനും പ്രായം കുറഞ്ഞ ടീനേജ് നായികമാരോടാണ് താത്പര്യം എന്നും തന്നെ പോലുള്ള ആദ്യകാല നായികമാരെ അവഗണിയ്ക്കുകയാണെന്നും സുഹാസിനി പറയുന്നു.

മലയാള സിനിമാ ലോകം പഴയ നടിമാരെ മൂല്യം കുറച്ചു കാണുകയാണെന്നും സുഹാസിനി കുറ്റപ്പെടുത്തി. 2015 ലാണ് ഏറ്റവുമൊടുവിൽ സുഹാസിനി മലയാളത്തിൽ അഭിനയിച്ചത്. ലവ് 24×7, സാൾട്ട് മാംഗോ ട്രീ എന്നീ ചിത്രങ്ങളിൽ 2015ൽ നടി അഭിനയിച്ചു.

suhasini about mammootty and mohanlal

NO COMMENTS

LEAVE A REPLY