ചോറ്റാനിക്കരയിലെ കുടിവെള്ള മലിനീകരണത്തിന് കാരണം പ്രദേശത്തെ ഹോട്ടലുകൾ

drinking water pollution in chottanikkara

ചോറ്റാനിക്കരയിലെ കുടിവെള്ളം മലിനമാകാനുള്ള കാരണം പ്രദേശത്തെ ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളാണെന്ന് റിപ്പോർട്ട്. ഹോട്ടലുകളിലെയും മറ്റ് സ്ഥാപനങ്ങളിലേയും മാലിന്യം പി.ഡബ്ലിയു.ഡി ഡ്രെയിനേജ് വഴി പുറം തള്ളുന്നതാണ് കുടിവെള്ളം മലിനമാകാനുള്ള കാരണം എന്ന് എറണാകുളം ജല്ലാ കളക്ടർ ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിലാണ് പറഞ്ഞിരിക്കുന്നത്.

ഹോട്ടൽ ഉടമകൾ മലിനജലം ശുദ്ധീകരിക്കാൻ തയ്യാറാകുന്നില്ലെന്നും കളക്ടർ മുഹമ്മദ് സഫിറുല്ല നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഉടമകളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പൊതു ആരോഗ്യത്തിനും, കുടിവെള്ളത്തിനും ഭീഷണിയാണെന്നും അദ്ദേഹം നൽകിയ റിപ്പോർട്ടിൽ പറയുന്നു.

പ്രദേശത്തെ അടിയക്കൽ തോടും ഇതുമൂലം മലിനമായിരിക്കുകയാണെന്നും, ഹോട്ടൽ ഉടമകൾ മാനദണ്ഡങ്ങൾ പാലിച്ചല്ല സെപ്റ്റിക് ടാങ്ക് പണിതിരിക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നു.

drinking water pollution in chottanikkara

NO COMMENTS

LEAVE A REPLY