അധ്യാപക സമ്മേളനത്തിനെത്തിയയാൾ കുഴഞ്ഞു വീണു മരിച്ചു

KPSTA

കെ.പി.എസ്.ടി.എ.സംസ്ഥാന സമ്മേളനത്തിനെത്തിയ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു.കണ്ണൂർ പാപ്പിനിശ്ശേരി അരോളി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഹൈസ്കൂൾ വിഭാഗം അധ്യാപകൻ പി.വി. രാധാകൃഷ്ണൻ (53) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ സമ്മേളനം നടക്കുന്ന മലപ്പുറം ടൗൺഹാളിന് പുറത്ത് കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടൻ മലപ്പുറം സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കെ.പി.എസ്.ടി.എ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമാണ്.

NO COMMENTS

LEAVE A REPLY