കമലിന്റെ ആമി മഞ്ജുവാര്യര്‍??

manju-warrier

സംവിധായകന്‍ കമല്‍ മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി സംവിധാനം ചെയ്യുന്ന ആമി എന്ന ചിത്രത്തില്‍ മാധവിക്കുട്ടിയുടെ വേഷം മഞ്ജുവാര്യര്‍ ചെയ്യുമെന്ന് സൂചന. വിദ്യാബാലനെയാണ് ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നതെങ്കിലും ചിത്രീകരണത്തിന് അ‍ഞ്ച് ദിസവം മുമ്പാണ് വിദ്യ ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.കമല്‍ സംവിധാനം ചെയ്ത ഈ പുഴയും കടന്ന്, കൃഷ്ണഗുഡിയിലെ ഒരു പ്രണയകാലത്ത് എന്നീ ചിത്രങ്ങളിലും മഞ്ജു അഭിനയിച്ചിട്ടുണ്ട്.

അനുയോജ്യമായ ആളെ കണ്ടെത്തിയതിന് മാത്രമേ ചിത്രീകരണം തുടങ്ങൂ എന്നും കമല്‍ അറിയിച്ചിരുന്നു. വിദ്യയുടെ പിന്മാറ്റത്തിന് ശേഷം, തബു, പാര്‍വ്വതി, തുടങ്ങി നിരവധി നായികമാര്‍ ആമിയാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു ആ കൂട്ടത്തിലേക്കാണ് ഇപ്പോള്‍ മഞ്ജു വാര്യരുടെ പേരും കേള്‍ക്കുന്നത്.

NO COMMENTS

LEAVE A REPLY