ശശികല നൽകിയ മാപ്പ്‌ അപേക്ഷയുമായി പനീർശെൽവം

ops cm

എഐഎഡിഎംകെ ജനറൽ സെക്രട്ടറി ശശികലയ്‌ക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി കാവൽ മുഖ്യമന്ത്രി ഒ പനീർശെൽവം. ഒരു സ്ഥാനവും വേണ്ടെന്ന് പറഞ്ഞാണ് ശശികല പാർട്ടിയിലേക്ക് തിരിച്ചുവന്നത്. ഇപ്പോൾ മുഖ്യമന്ത്രി പദത്തിനായി എന്ത് വൃത്തികെട്ട കളിയും കളിക്കാൻ അവർ തയ്യാറാണ്. അവർ വിജയിച്ചാൽ അത് ജനാധിപത്യത്തിനേൽക്കുന്ന കളങ്കമായിരിക്കും.

അഴിമതി നടത്തിയതിന്റെ പേരിൽ ജയലളിത പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് ശേഷം തിരിച്ചെത്തിയ ശശികല എഴുതി നൽകിയ മാപ്പ് അപേക്ഷ പ്രദർശിപ്പിച്ചാണ് പനീർശെൽവം വാർത്താ സമ്മേളനത്തിൽ ശശികലയെ കടന്നാക്രമിച്ചത്.

NO COMMENTS

LEAVE A REPLY