ശശികലയ്ക്കെതിരെ ട്വിറ്ററില്‍ അരവിന്ദ് സ്വാമിയുടെ ക്യാമ്പെയിന്‍

ഏകാധിപത്യം കാണിക്കാന്‍ ഇത് രാജഭരണമല്ലെന്ന് ശശികലയ്ക്കെതിരെ അരവിന്ദ് സ്വാമി
കമല്‍ഹാസന് ശേഷം ശശികലയ്ക്കെതിരായ രൂക്ഷ വിമര്‍ശനവുമായി നടന്‍ അരവിന്ദ് സ്വാമി രംഗത്ത്. ട്വിറ്ററിലാണ് അരവിന്ദ് വിമര്‍ശം രേഖപ്പെടുത്തിയത്.

ഏകാധിപത്യ തീരമാനങ്ങള്‍ നടപ്പാക്കാന്‍ ഇത് രാജഭരണക്കാലമല്ല. ജനങ്ങളെ ഭരിക്കുന്നവരെയല്ല, ജനസേവകരെയാണ് ആവശ്യം. ജനപ്രതിനിധികളെ നേരിട്ട് വിളിക്കാന്‍ തമിഴ്‌നാട്ടിലെ മുഴുവന്‍ എഐഎഡിഎംകെ എംഎല്‍എമാരുടെ പേരും മണ്ഡലവും ഫോണ്‍ നമ്പറും അരവിന്ദ സ്വാമി ട്വിറ്ററില്‍ അറ്റാച്ച് ചെയ്തിട്ടുണ്ട്.ഇതിനായി കോള്‍ യുവര്‍ ലോ മേക്കേഴ്സ് എന്ന ക്യാമ്പെയിനും അരവിന്ദ് സ്വാമി തുടക്കമിട്ട് കഴിഞ്ഞു.

തങ്ങളുടെ താത്പര്യങ്ങള്‍ക്കനുസരിച്ചല്ല കാര്യങ്ങള്‍ നടക്കുന്നത് എന്ന് പറഞ്ഞ എംഎല്‍എമാരോട് ആരെങ്കിലും തടവിലാക്കിയിട്ടുണ്ടെങ്കില്‍ കോടതിയില്‍ പോയി നിയമ നടപടി സ്വീകരിക്കണമെന്നും അരവിന്ദസ്വാമി പറയുന്നു.

NO COMMENTS

LEAVE A REPLY