ബലാത്സംഗം ചെയ്തവർ ജീവന് വേണ്ടി നിലവിളിക്കും വരെ പീഡിപ്പിച്ചിരുന്നു; ഉമാഭാരതി

Uma bharathi

മധ്യമപ്രദേശ് മുഖ്യമന്ത്രിയായിരിക്കെ ബലാത്സംഗം ചെയ്യുന്നവർക്കെതിരെ ക്രൂര പീഡനങ്ങൾ അഴിച്ചുവിട്ടിരുന്നുവെന്ന് കേന്ദ്രമന്ത്രി ഉമാ ഭാരതി. ലൈംഗിക കുറ്റവാളികളെ തലകീഴായി കെട്ടിയിട്ട ശേഷം തൊലി ഉരിയുന്നതുവരെ അടിക്കണം. ഈ മുറിവിൽ ഉപ്പും മുളകും പുരട്ടണം. ഒടുവിൽ ജീവന് വേണ്ടി നിലവിളിക്കണ മെന്നും താൻ നിർദ്ദേശം നൽകിയിരുന്നുവെന്ന് ഉമാഭാരതി.

പീഡനം നടത്തുന്ന രാക്ഷസൻമാരുടെ തല രാവണൻറെ തലയറുത്തതുപോലെ അരിഞ്ഞെടുക്കണം. ബലാത്സംഗം ചെയ്തവരെ പീഡിപ്പിക്കുന്നത് ലോക്കപ്പിന്റെ ജനാലയിലൂടെ ഇരയെ കാണിച്ചാൽ അവർക്ക് അൽപ്പം സന്തോഷമാകുമെന്നും ഉമാഭാരതി പറഞ്ഞു.

NO COMMENTS

LEAVE A REPLY