ബാഫ്റ്റ അവാർഡുകൾ പ്രഖ്യാപിച്ചു; ‘ലാ ലാ ലാൻഡ്’ മികച്ച ചിത്രം

BAFTA awards 2017

ബ്രിട്ടീഷ് അക്കാഡമി ഫിലിം ആൻഡ് ടെലിവിഷൻ അവാർഡ് (ബാഫ്റ്റ) പ്രഖ്യാപിച്ചു. ഡേമിയൻ ഷസെൽ ഒരുക്കിയ ‘ലാ ലാ ലാൻഡ്’ ആണ് മികച്ച ചിത്രം. ഇതേ ചിത്രത്തിലെ അഭിനയത്തിന് എമ്മ സ്റ്റോണിനെ മികച്ച നടിയായും തെരഞ്ഞെടുത്തു.

മാഞ്ചെസ്റ്റർ ബൈ ദ് സീ എന്ന ചിത്രത്തിലെ അഭിനയത്തിന് കാസി അഫ്‌ളെക്കാണു മികച്ച നടനുള്ള പുരസ്‌കാരം നേടിയത്.

അഞ്ചു പുരസ്‌കാരങ്ങളാണ് ‘ലാ ലാ ലാൻഡ്’ നേടിയത്. മികച്ച സഹനടനുള്ള പുരസ്‌കാരം ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് നടൻ ദേവ് പട്ടേലും നേടി. ലയൺ എന്ന സിനിമയയിലെ അഭിനയത്തിനാണ് ദേവ് പട്ടേലിനു പുരസ്‌കാരം ലഭിച്ചത്.

BAFTA awards 2017

NO COMMENTS

LEAVE A REPLY