ലാവ് ലിന്‍ കേസ് ഇന്ന് പരിഗണിക്കും

ലാവ് ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെയുള്ള സിബിഐ റിവിഷന്‍ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സിബിഐയാണ് റിവിഷന്‍ ഹര്‍ജി നല്‍കിയത്. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി. ലാവ് ലിനു നല്‍കിയതില്‍ 374കോടിയുടെ ക്രമക്കേട് നടന്നു എന്നാണ് കേസ്.

2013ലാണ് പിണറായി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ വിധി വന്നത്. ഇതിനെതിരെയാണ് സിബിഐ റിവിഷന്‍ ഹര്‍ജി സമര്‍പ്പിച്ചത്.

NO COMMENTS

LEAVE A REPLY