അവരുടെ രാവുകളുമായി ഉണ്ണി മുകുന്ദൻ, ആസിഫ് അലി, വിനയ് ഫോർട്ട്

avarude ravukal film

ഷാനിൽ മുഹമ്മദ് തിരക്കഥയും സംവിധാനവും നിർവ്വഹിച്ച അവരുടെ രാവുകൾ വരുന്നു. ആസിഫ് അലി, ഉണ്ണി മുകുന്ദൻ, വിനയ് ഫോർട്ട് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന അവരുടെ രാവുകളുടെ പുറത്ത് വരുന്നുവെന്ന വാർത്ത ഉണ്ണി മുകുന്ദനാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്.

ഇവർ മൂന്ന് പേരെയും കൂടാതെ ഹണി റോസും, അജു വർഗ്ഗീസും, നെടുമുടി വേണുവും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സോപാനം എന്റർടെയിൻമെന്റ്‌സിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

സാമ്പത്തികബുദ്ധിമുട്ടുകൾ കാരണം സിനിമയുടെ നിർമ്മാതാവ് അജയ്കൃഷ്ണൻ കഴിഞ്ഞ ഏപ്രിലിൽ ആത്മഹത്യ ചെയ്തിരുന്നു. ഷൂട്ടിംഗ് പൂർത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കവെയാണ് സിനിമാ ലോകത്തെ ഞെട്ടിച്ച ആത്മഹത്യ.

avarude ravukal film

NO COMMENTS

LEAVE A REPLY