വൈറ്റ്ഹൗസ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും: മെലാനിയ

melaniatrumpwhitehouse

അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസ് പൊതുജനങ്ങൾ ക്കായി തുറന്നുകൊടുക്കുമെന്ന് പ്രഥമ വനിത മെലാനിയ ട്രംപ്. മാർച്ച് ആദ്യവാരമായി രിക്കും പൊതുജനങ്ങൾക്കായി വൈറ്റ് ഹൗസ് വൈറ്റ്ഹൗസ് തുറന്നുകൊടുക്കുക.

അമേരിക്കയുടെ ഏറെ സവിശേഷവും ചരിത്രപ്രാധാന്യമുള്ളതുമായ വൈറ്റ് ഹൗസ് തുറന്നുകൊടുക്കുന്നതോടെ ഇതിന്റെ ഭംഗിയും ചരിത്രവും ജനങ്ങൾക്ക് ആസ്വദിക്കാൻ അവസരം ലഭിക്കും. ദിനേന ആയിരക്കണക്കിനു സന്ദർശകർക്ക് ഇതുവഴി വൈറ്റ് ഹൗസ് സന്ദർശിക്കാനാകുമെന്നും മെലാനിയ.

ന്യൂയോർക്കിലെ ട്രംപ് ടവറിൽ പത്തു വയസുകാരനായ മകൻ ബാരനൊപ്പമാണ് മെലാനിയ ഇപ്പോൾ താമസിക്കുന്നത്. ഇവർ ഇവിടെ തന്നെ താമസം തുടരാനാണ് തീരുമാനിച്ചത്.

NO COMMENTS

LEAVE A REPLY