കൊറിയൻ നേതാവ് കിം ജോഗ് ഉന്നിന്റെ അർദ്ധ സഹോദരൻ മലേഷ്യയിൽ കൊല്ലപ്പെട്ടു

കൊറിയൻ നേതാവ് കിം ജോഗ് ഉന്നിന്റെ അർദ്ധ സഹോദരൻ മലേഷ്യയിൽ കൊല്ലപ്പെട്ടു.കിം ജോങ് നാമാണ് കൊല്ലപ്പെട്ടത്.

ക്വാലാലംപൂർ എയർപോർട്ടിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. രണ്ട് വനിതകളെത്തി വിഷം നിറച്ച സിറിഞ്ച് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഫോറൻസിക് നടപടികൾക്കായി പുത്രജയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. മക്കാവുവിലെക്ക് പോകാൻ ക്വാലാലംപൂർ എയർപോർട്ടിലെത്തിയതായിരുന്നു അദ്ദേഹം.

കിം ജോങ് അങിന്റേയും കിം ജോങ് നാമിന്റെയും പിതാവ് നോർത്ത് കൊറിയയിലെ ഭരണാധികാരിയായിരുന്ന കിം ജോങ് ഇൽ ആണ്.കിം ജോംങ് ഇലിന് സിനിമാ നടി സുങ് ഹായി റിമ്മുമായുള്ള ബന്ധത്തിലെ മകനാണ് നാം.  നോർത്ത് കൊറിയയാണ് വധത്തിന് പിന്നിലെന്നാണ് മലേഷ്യൻ പോലീസ് ആരോപിക്കുന്നത്.
2011 ൽ വ്യാജപാസ്പോർട്ടുമായി ജപ്പാനിൽ നിന്ന് കിം ജോങ് നാം അറസ്റ്റിലായിട്ടുണ്ട്.

NO COMMENTS

LEAVE A REPLY