കിങ്ങ് ഖാനെതിരെ കലാപ കേസ്

riot case against shah rukh khan

പുതിയ ചിത്രമായ റയീസിന്റെ പ്രചരണാർഥം നടത്തിയ ട്രെയിൻ യാത്രക്കെതിരെ നൽകിയ പരാതിയിൽ നടൻ ഷാറൂഖ് ഖാനെതിരെ രാജസ്ഥാൻ റെയിൽവെ പൊലീസ് കേസെടുത്തു. രാജസ്ഥാനിൽ കോട്ട റെയിൽവെ സ്റ്റേഷനിലെ പ്‌ളാറ്റ്‌ഫോ കച്ചവടക്കാരനായ വിക്രം സിങ് നൽകിയ പരാതിയിലാണ് കേസ്.

കലാപം, നിയമവിരുദ്ധ സംഘം ചേരൽ, ക്രമസമാധാനം തകർക്കൽ, ഗൂഡാലോചന, പൊതുമുതൽ നശിപ്പിക്കൽ, മദ്യപിച്ചു ബഹളമുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.

യാത്രക്കിടെ ട്രെയിൻ കോട്ട റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോൾ ആരാധകർ തിരക്കുകൂട്ടിയെന്നും ഷാറൂഖ് എറിഞ്ഞുകൊടുത്ത സമ്മാനങ്ങൾ കൈപ്പറ്റാൻ ആരാധകർ ശ്രമിച്ചത് തന്റെ ഉന്തുവണ്ടിയും അതിൽ വിൽപനക്കുണ്ടായിരുന്ന ഭക്ഷണങ്ങളും നശിപ്പിച്ചെന്നും കാട്ടിയാണ് വിക്രം സിങിന്റെ പരാതി.

riot case against shah rukh khan

NO COMMENTS

LEAVE A REPLY