Advertisement

ഇന്ന് തമിഴകത്ത് പനീർശെൽവം; അന്ന് കേരളത്തിൽ ലീഡർ

February 15, 2017
Google News 1 minute Read

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പനീർശെൽവം നടത്തുന്ന വിമത പോരാട്ടം സസ്‌പെൻസ് ത്രില്ലറായ തമിഴ്‌സിനിമയെയോ കാണികളെ മുൾമുനയിൽ നിർത്തുന്ന ഫുട്‌ബോൾ മത്സരത്തെയോ ഓർമിപ്പിക്കുന്നു. കേരളത്തിൽ എകെ ആന്റണി മന്ത്രിസഭയ്‌ക്കെതി രെ സാക്ഷാൽ കെ.കരുണാകരൻ നടത്തിയ കരുനീക്കങ്ങളുമായി ഇതിന് സമാനതകൾ കണ്ടെത്തിയാൽ അത്ഭുതപ്പെടേണ്ടതില്ല.

രാജ്യസഭാ തെരഞ്ഞെടുപ്പിൽ തെന്നല ബാലകൃഷ്ണ പിള്ളയ്ക്കും വയലാർ രവിക്കുമെ തിരെ കോടോത്ത് ഗോവിന്ദൻ നായരെ മുന്നിൽ നിർത്തി ലീഡർ നടത്തിയ പോര് ആന്റണിയുടെ മുഖ്യമന്ത്രി കസേര തെറിപ്പിക്കുന്നതിന്റെ അടുത്തുവരെ എത്തിയ താണ്. അന്ന് പ്രതിപക്ഷത്തായിരുന്ന ഇടതുപാർട്ടികൾ കരുണാകരനെ പിന്തുണച്ചു. നാൽപ്പത് എംഎൽഎമാർ ഫിക്‌സഡ് ഡിപ്പോസിറ്റായി തങ്ങളുടെ പക്ഷത്തുണ്ടെന്നാണ് സിപിഎം നേതാക്കൾ അവകാശപ്പെട്ടത്. മുപ്പത് എംഎൽഎമാരെ കൂടെ നിർത്താനാണ് കരുണാകരനോട് ആവശ്യപ്പെട്ടത്.

കപ്പിനും ചുണ്ടിനുമിടയിൽ കോടോത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും ലീഡർ അടങ്ങിയിരുന്നില്ല. നിയമസഭയിൽ ആന്റണിയെ വീഴ്ത്തുന്ന തന്ത്രം എടുത്ത് പയറ്റി. അന്ന് സ്പീക്കർ സ്ഥാനത്ത് കാർക്കശ്യക്കാരനായ വക്കം പുരുഷോത്തമൻ ഇരുന്നത് ആന്റണിക്ക് തുണയായി. അഹമ്മദ് പട്ടേൽ അയച്ചു എന്ന് പറയപ്പെടുന്ന ഫാക്‌സ് സന്ദേശം കരുവാക്കി സ്പീക്കർ അഞ്ചു കോൺഗ്രസ് എംഎൽഎമാരെ വിരട്ടി. കോൺഗ്രസിലെ വിമതനീക്കം സ്പീക്കറുടെ കാർമ്മികത്വത്തിൽ പരാജയപ്പെടുത്തുകയായിരുന്നു.

ഇതേ പ്രതിസന്ധി അണ്ണാ ഡിഎംകെ രാഷ്ട്രീയത്തിലും തുടരുന്നു. 134 എംഎൽഎ മാരുള്ള അണ്ണാ ഡിഎംകെയ്ക്ക് മന്ത്രിസഭ ഉണ്ടാക്കാൻ വേണ്ടത് 117 അംഗസംഖ്യ യാണ്. ഇപ്പോൾ ഒരു ഡസൻ എംഎൽഎമാർ കൊഴിഞ്ഞ് പനീർസെൽവത്തിന്റെ കൂടെയായി. അഞ്ചോ ആറോ എംഎൽഎ മാർകൂടി പോയാൽ കാര്യങ്ങൾ കീഴ്‌മേൽ മറിയും. അതിന് തടയിടാനുള്ള നീക്കമാണ് ജയിലിൽ പോകുന്നതിന് മുമ്പ് ശശികല പളനിസ്വാമിയെ മുന്നിൽ നിർത്തി നടത്തുന്നത്. കേരളത്തിൽ സിപിഎം പുറത്തെ ടുത്ത അതേ രാഷ്ട്രീയ നീക്കം ഡിഎംകെയും ബിജെപിയും പ്രതിപക്ഷത്തിരുന്ന് തമിഴ്‌നാട്ടിൽ പുറതത്തെടുക്കുന്നു. കരുണാകരന്റെ സ്ഥാനത്ത് പനീർശെൽവമാണെന്ന വ്യത്യാസമേയുള്ളൂ.

Sasikala panneer

കേരളത്തിൽ ആന്റണിയെ രക്ഷിക്കാൻ കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസും ശക്തനായ കോൺഗ്രസ് സ്പീക്കറുമുണ്ടായിരുന്നു. ശശികല ജയിലിൽ പോകുമ്പോൾ രാഷ്ട്രീയ സാഹചര്യങ്ങളൊന്നും ഔദ്യോഗിക അണ്ണാഡിഎംകെയ്ക്ക് അനുകൂലമല്ല.

വിനോദ് വീഡിയോ വിഷൻ എന്ന കട നടത്തി കാസറ്റുകൾ വാടകയ്ക്ക് നൽകിയിരുന്ന സാധാരണക്കാരി ശശികല, തമിഴ്‌നാട് ഭരണത്തിന്റെ ചുക്കാൻ പിടിക്കുന്ന സെന്റ് ജോർജ് ഫോർട്ടിന്റെ പടിവാതിൽക്കൽവരെ എത്തിയത് അപസർപ്പക നോവലുകളെ പോലും കടത്തിവെട്ടുന്ന സംഭവ കഥയാണ്.

ഇ വി രാമസ്വാമി നായ്ക്കരുടെ ദ്രാവിഡ വാദത്തിൽനിന്ന് ഉടലെടുത്ത് അണ്ണാദുരൈയിലൂടെ ശക്തി പ്രാപിച്ചതാണ് ദ്രാവിഡ മുന്നേറ്റ കഴകം. പിന്നീട് എംജിആറും കരുണാനിധിയും പിണങ്ങിയപ്പോൾ അത് രണ്ടായത് ചരിത്രം.

periyar

ഇ വി രാമസ്വാമി

അണ്ണാദുരൈയുടെ വേർപാട് സൃഷ്ടിച്ച ദുഃഖ സാഗരം അണപൊട്ടിയപ്പോൾ, നിരവധിപേർ ആത്മാഹൂതി ചെയ്തു, തീവണ്ടികളുടെ മുകളിൽ കയറി യാത്ര ചെയ്ത നിരവധി പേർ പാലത്തിൽതട്ടി മരിച്ചു, മലയാളിയായ എം.ജി.ആർ വിടപറഞ്ഞപ്പോഴും തമിഴന്റെ വികാരത്തിന് കുറവുണ്ടായില്ല. പുരട്ചി തലൈവി ജയലളിതയുടെ വേർപാട് മാത്രമാണ് കൂട്ട ആത്മാഹൂതിയിൽ കലാശിക്കാതിരുന്നത്.

പാർട്ടിയിൽനിന്ന് അവഗണിച്ച് ഒറ്റപ്പെട്ട് ഇറങ്ങുന്നവരോട് ഒരുതരം സഹതാപം തമിഴ് ജനതയ്ക്ക് ഉണ്ടെന്ന് വേണം കരുതാൻ. കരുണാനിധി എം ജി ആറിനെ തഴഞ്ഞപ്പോൾ അന്ന് തമിഴ് ജനത എംജിആറിനോട് സഹതാപം കാട്ടി. എംജിആറിന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുപോയ വാഹനത്തിൽനിന്ന് ജയലളിതയെ തട്ടി താഴെയിട്ടപ്പോൾ തമിഴന് നൊന്തു. പിന്നെ, മൂന്ന് പതിറ്റാണ്ട് തമിഴരുടെ രാജ്ഞിയായി ജയലളിത വാണതും ചരിത്രം.

ഈ സഹതാപം ഇത്തവണ പനീർശെൽവത്തിന് അനുകൂലമാകുമോ എന്നാണ് അറിയേണ്ടത്. ശശികല ഇരുമ്പഴിക്കുള്ളിലാകുമ്പോൾ അനാഥമാകുന്ന അണ്ണാ ഡിഎംകെ എംഎൽഎമാർ പനീർശെൽവത്തെ തുണയ്ക്കുമോ, അതോ പളനിസ്വാമി ശശികലയുടെ പിന്തുണയിൽ മുഖ്യമന്ത്രി കസേരയിൽ ഇരിക്കുമോ എന്ന് ഉടൻ അറിയാം. കലക്കവെള്ളത്തിൽ മീൻപിടിക്കാൻ കഴിവുള്ള നരേന്ദ്രമോഡിയും അമിത്ഷായും ഡൽഹിയിൽ നിന്നും ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ തമിഴ്‌നാട്ടിൽ നിന്നും കരുക്കൾ നീക്കുന്നതാണ് പനീർശെൽവത്തിന് ധൈര്യം പകരുന്നത്. കേന്ദ്രസ്വാധീനത്തിൽ ഗവർണർ വഴങ്ങിയാൽ പനീർശെൽവത്തിന് ഇനിയും മുഖ്യമന്ത്രി കസേരയിൽ തുടരാം. ഇല്ലെങ്കിൽ പളനിസ്വാമി ആ കസേര പിടിച്ചെടുക്കും.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here