വെല്ലുവിളിയ്ക്ക് അപാര കൗണ്ടര്‍!!

ഒരു മെക്സികന്‍ അപാരതയുടെ പോസ്റ്ററിന് താഴെ വെല്ലുവിളിച്ച് കൊണ്ട് കമന്റിട്ടയാള്‍ക്ക് സംവിധായകന്‍ രൂപേഷ് പീതാംബരന്റെ കിടിലന്‍ കൗണ്ടര്‍. ‘പടം ഇറങ്ങട്ടെ, ബാക്കി എന്നിട്ട്, എസ്എഫ്ഐക്കാരുടെ മേല്‍ ഒരുതുള്ളി ചോര പൊടിഞ്ഞാല്‍ മോനേ രൂപേഷേട്ടാ ഇങ്ങള് തീര്‍ന്നു’ എന്നാണ് പോസ്റ്റിന് താഴെ വന്ന കമന്റ്. അധികം വൈകാതെ വന്നു രൂപേഷിന്റെ കമന്റ്, ‘ഞാന്‍ അഡ്രസ് അയച്ച് തരാം വന്ന് തീര്‍ക്കൂ’ എന്നാണ് രൂപേഷ് അയച്ചത്. തൊട്ട് താഴെ ഫോണ്‍ നമ്പര്‍ മതിയെന്ന് പറഞ്ഞ് ഇതേ ആള്‍ കമന്റ് ഇട്ടെങ്കിലും രൂപേഷ് തന്റെ അഡ്രസ്സ് മറുപടിയായി അയച്ച് കൊടുത്തു.

NO COMMENTS

LEAVE A REPLY