ഹിന്ദു മാരേജ് ബില്ലിന് പാക്കിസ്ഥാൻ സെനറ്റിന്റെ അംഗീകാരം

pak senate

ഹിന്ദു മാരേജ് ബില്ലിന് പാക്കിസ്ഥാൻ സെനറ്റിന്റെ അംഗീകാരം നൽകി. 2015 സെപ്തംബർ 26 ന് ബില്ലിന് പാക്കിസ്ഥാൻ നാഷണൽ കൗൺസിൽ അംഗീകാരം നൽകിയിരുന്നു. പ്രസിഡന്റ് അംഗീകാരം നൽകുന്നതോടെ ബില്ല് നിയമമാകും.

പാക്കിസ്ഥാൻ നിയമമന്ത്രി സഹിദ് ഹമീദാണ് ബില്ല് സെനറ്റിൽ അവതരിപ്പിച്ചത്.
പാകിസ്ഥാനിലെ പഞ്ചാബ്, ബലൂചിസ്താൻ, ഖൈബർ പ്രവിശ്യകളിലെ ഹിന്ദുകൾക്ക് നിയമത്തിന്റെ ഗുണം ലഭിക്കും. സിന്ധ് പ്രവിശ്യ മുമ്പ് തന്നെ ഹിന്ദുക്കൾക്കായുള്ള വിവാഹ നിയമം നടപ്പാക്കിയിരുന്നു.

NO COMMENTS

LEAVE A REPLY