ഹോം നഴ്സിനെ കഴുത്ത് ഞെരിച്ച് കൊന്നു

തൃശ്ശൂര്‍ പെരുമ്പിലാവില്‍ ഹോം നഴ്സിനെ കഴുത്ത് ഞെരിച്ച് കൊന്നു. സ്വകാര്യ ഹോം നഴ്സ് ഏജന്‍സിയിലെ ജീവനക്കാരിയായ കൊല്ലം ആയൂര്‍ സ്വദേശി മഞ്ജുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍  കാമുകന്‍ പഴഞ്ഞി കോട്ടോല്‍ കൊട്ടിലണ്ടാല്‍ വീട്ടില്‍ ഹുസൈന്‍ പോലീസില്‍ കീഴടങ്ങി. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും, ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോ കാണിച്ച് മഞ്ജു പണം തട്ടാന്‍ ശ്രമിച്ചതിന്റെ വൈര്യാഗ്യത്തിലാണ് കൊലപ്പെടുത്തിയതെന്ന് ഹുസൈന്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY