ഇനി കാണാനാകില്ല ആ വെടിക്കെട്ട് ബാറ്റിങ്

shahid afridi

പാക്കിസ്ഥാന്റെ തകർപ്പൻ വെടിക്കെട്ട് ബാറ്റ്‌സ്മാൻ ഷാഹിദ് അഫ്രീദി രാജ്യന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. 21 വർഷത്തെ കരിയറാണ് അഫ്രീദി ഇതോടെ അവസാനിപ്പിക്കുന്നത്. 2010 ൽ ടെസ്റ്റ് ക്രിക്കറ്റിൽനിന്നും 2015 ൽ ലോകകപ്പ് ക്രിക്കറ്റിന് ശേഷം ഏകദിന ക്രിക്കറ്റിൽനിന്നും അദ്ദേഹം വിരമിച്ചിരുന്നു. എന്നാൽ 2016 ൽ പാക് ട്വന്റി ട്വന്റി ടീമിൽ അഫ്രീദി അംഗമായിരുന്നു.

മികച്ച ഓൾ റൗണ്ടർമാരിലൊരാളായ അഫ്രീദിയ്‌ക്കൊപ്പം വിവാദവും എന്നും കൂട്ടുണ്ടായിരുന്നു. 1996 ൽ ശ്രീലങ്കയ്‌ക്കെതിരെ 37 പന്തിൽ സെഞ്ച്വറി നേടിയ റെക്കോർഡ് ഇതുവരെയും മറികടന്നിട്ടില്ല. കരിയറിലെ രണ്ടാമത്തെ മത്സരത്തിലായിരുന്നു അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയത്.

NO COMMENTS

LEAVE A REPLY