പാക്കിസ്ഥാനിലെ കോടതിയിൽ ഭീകരാക്രമണം; നാല് പേർ കൊല്ലപ്പെട്ടു

pak court terrorist attack

പാക്കിസ്ഥാനിലെ പെഷവാറിലെ കോടതി സമുച്ചയത്തിൽ ചാവേർ ആക്രമണത്തിലും വെടിവെപ്പിലും നാല്‌പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നിലഗുരുതരമാണ്. മരണനിരക്ക് ഇനിയും കൂടിയേക്കും.

താലിബാൻ ബന്ധമുള്ള ജമാഅത്ത് ഉൾ അഹ്‌സർ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തി. വടക്ക് പടിഞ്ഞാറൻ നഗരമായ ചാർസദയിലെ കോടതിയിലാണ് ആക്രമണം ഉണ്ടായത്. കോടതി സമുച്ചയത്തിൽ കടന്ന ഭീകരർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY