തഹസിൽദാരെ പൂട്ടിയിട്ട മുറിയിൽ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാഭീഷണി; മൂന്ന് പേർ അറസ്റ്റിൽ

wayanadu

വയനാട്‌ മക്കിമല പട്ടയ പ്രശ്‌നത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ആർ.എസ്.പി ലെനിനിസ്റ്റ് പ്രവർത്തകർ തഹസിൽദാരെ പൂട്ടിയിട്ട മുറിയിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി.

തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് മക്കിമല കൈതക്കൊല്ലി പ്രദേശങ്ങളിലെ 72 കുടുംബ ങ്ങൾക്ക് പട്ടയം നൽകണമെന്നാവശ്യപ്പെട്ട് ആർ എസ് പി ലെനിനിസ്റ്റ് പ്രവർത്തകരാണ് ഇന്ന് മാനന്തവാടി തഹസിൽദാർ എൻ.ഐ ഷാജുവിനെ ക്യാബിനിൽ പൂട്ടിയിട്ടത്. തുടർന്ന് സമരക്കാർ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യഭീഷണി മുഴക്കുകയായി രുന്നു.

തങ്ങളുടെ പട്ടയ പ്രശ്‌നത്തിന് പരിഹാരം കാണാതെ മുറിതുറക്കില്ലെന്നും ആരെങ്കിലും തുറക്കാൻ ശ്രമിച്ചാൽ തീകൊളുത്തി എല്ലാവരും കത്തി ചാമ്പലാകു മെന്നും ഇവർ മുന്നറിയിപ്പ് നൽകി. 40 വർഷമായി കൈവശംവച്ച് കൃഷി ചെയ്തുവരു ന്ന ഭൂമിക്ക് പട്ടയം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ഇവരുടെ സമരം.

പോലീസും അഗ്നിശമന സേനയും എത്തിയാണ് സംമരക്കാരെ അറ്സ്റ്റ് ചെയ്ത് നീക്കിയത്. അകത്ത് നിന്ന് പൂട്ടിയിരുന്ന തഹസിൽദാരുടെ ക്യാബിൻ പുറത്ത് നിന്നും പൊളിച്ച് അകത്തുകടന്നാണ് സമരക്കാരെ നീക്കിയത്. വാവച്ചൻ, മേഴ്‌സി, അന്നു എന്നിവരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.

ഏറെ നേരം മണ്ണെണ്ണയുടേയും മറ്റും സാന്നിധ്യത്തിൽ അടച്ചിട്ട മുറിക്കുള്ളിൽ തങ്ങേണ്ടിവന്നതിൽ അവശത അനുഭവപ്പെട്ട തഹസിൽദാരെ പിന്നീട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർ.എസ്.പി ലെനിനിസ്റ്റ് നേതാക്കളായ ടിജെ ടോമി, ബെന്നിചെറിയാൻ ഉൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY