ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖയ്ക്ക് സെൻസർ ബോർഡ് അനുമതി നിഷേധിച്ചു

CBFC Banned ‘Lipstick Under My Burkha’ For Being ‘Lady Oriented

പ്രകാശ് ഝാ പ്രൊഡക്ഷന്റെ ബാനറിൽ അലംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത ചിത്രത്തിന് സെൻസർ ബോർഡിന്റെ വിലക്ക്. ചിത്രത്തിന്‌റെ കഥ സ്ത്രീ കേന്ദ്രീകൃതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചത്.

കൊങ്കണ സെൻ ശർമ്മ, രത്‌ന പതക്ക് ഷാ, അഹാന കുമാർ, പലിത് കൗർ എന്നിവരാണ് ചിത്രത്തിൽ അഭിനയിയ്ക്കുന്നത്.

അലംകൃത ശ്രീവാസ്തവയുടെ ചിത്രമായ ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ സ്ത്രീ സങ്കൽപങ്ങളെ വലിയ തോതിൽ ചിത്രീകരിക്കുന്നു എന്നതാണ് ബോർഡ് കണ്ടെത്തിയ കുറ്റം. ഇതിന് പുറമേ, അടിച്ചമർത്തലുകൾക്കെതിരെ ചിത്രത്തിൽ ഉപയോഗിക്കുന്ന മോശം ഭാഷയും, ചില രംഗങ്ങളുമാണ് സെൻസർ ബോർഡിനെ ചൊടിപ്പിച്ചത്.

അന്തർദേശീയ ചലച്ചിത്ര മേളകളിൽ ശ്രദ്ധേയമായ ‘ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ’ സെൻസർ ബോർഡിന്റെ കടുംപിടുത്തത്തെ തുടർന്ന് ഇന്ത്യയിൽ അനുമതി നിഷേധിച്ചതിനെതിരെ താരങ്ങൾ അടക്കമുള്ളവരുടെ പ്രതിഷേധം ശക്തമാണ്.

CBFC Banned ‘Lipstick Under My Burkha’ For Being ‘Lady Oriented

NO COMMENTS

LEAVE A REPLY