ഇരട്ടകുട്ടികൾ വാഷിങ് മെഷീനിൽ വീണ് മരിച്ചു

washing machine

ഡൽഹിയിൽ മൂന്നു വയസുകാരായ ഇരട്ട കുട്ടികൾ വാഷിങ്‌മെഷീനിൽ വീണ് മരിച്ചു. വെസ്റ്റ് ഡെൽഹിയിൽ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. അമ്മ സോപ്പുപൊടി എടുക്കാൻ പോയ സമയത്താണ് കുട്ടികൾ വാഷിങ് മെഷീനിലെ വെള്ളത്തിൽ വീണ് മരിച്ചത്. നിഷാന്ത് നക്ഷ്യ എന്നീ കുട്ടികളാണ് മരിച്ചത്.

സോപ്പ് പൊടി എടുത്ത് മിനുട്ടുകൾക്കകം തിരിച്ചെത്തിയ അമ്മ കുട്ടികളെ കാണാതെ വീട് മുഴുവൻ തെരഞ്ഞു. കുഞ്ഞുങ്ങലെ കാണാതായതോടെ അയൽവാസികളെയും പോലീസിനെയും വിവരമറിയിച്ചു. കുട്ടികളുടെ അച്ഛൻ എത്തി തെരച്ചിൽ നടത്തിയപ്പോഴാണ് വാഷിങ്‌മെഷീനിൽ മുങ്ങിക്കിടക്കുന്ന കുട്ടികളെ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

NO COMMENTS

LEAVE A REPLY