യു പി തെരഞ്ഞെടുപ്പ്; അഞ്ചാം ഘട്ടം നാളെ

up

ഉത്തർ പ്രദേശിൽ അഞ്ചാംഘട്ട വോട്ടെടുപ്പ് നാളെ. 11 ജില്ലകളിലെ 51 സീറ്റുകളിലേക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. അഞ്ചാം ഘട്ടത്തിൽ 608 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.

അഞ്ചാംഘട്ട പ്രചാരണം ഇന്നലെ അവസാനിച്ചു. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠി അടക്കമുള്ള മണ്ഡലങ്ങളിലാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുന്നത്.

അതേ സമയം എസ് പി സ്ഥാനാർത്ഥി ചന്ദ്രശേഖർ കനൗജിയുടെ മരണത്തെത്തുടർന്ന് അംബേദ്കർ നഗർ ജില്ലയിലെ ആലാപൂർ മണ്ഡലത്തിലെ വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ മാർച്ച് ഒമ്പതിലേയ്ക്ക് മാറ്റിവെച്ചു.

NO COMMENTS

LEAVE A REPLY