എന്തേ അഴിമതി തുടച്ചു നീക്കുന്നില്ല; പ്രധാനമന്ത്രിയ്‌ക്കെതിരെ ബിഎസ്എഫ് ജവാൻ

tej bahadur yadav at samba says bsf

അതിർത്തിയിൽ സൈനികർക്ക് മോശം ഭക്ഷണമെന്ന ആരോപണവുമായുയർത്തിയ ജവാൻ തേജ് ബഹാദൂർ പ്രധാനമന്ത്രിക്കെതിരെ ചോദ്യങ്ങളുന്നയിച്ച് വീണ്ടും രംഗത്ത്

തനിക്ക് പ്രധാനമന്ത്രിയോട് ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട്. നേരത്തെ പുറത്ത് വിട്ട വീഡിയോയിൽ കാണിച്ചതെല്ലാം സത്യമായ കാര്യങ്ങളാണ്. എന്നാൽ ഇതിനെതിരെ ഒരു നടപടിയും ഇതുവരെയും ഉണ്ടായില്ല. ആ വീഡിയോ പുറത്ത് വിട്ടതിനെ തുടർന്ന് തനിക്ക് പീഡനങ്ങളേൽക്കേണ്ടി വന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും തേജ് ബഹദൂർ.

രാജ്യത്തെ അഴിമതി തുടച്ചു നീക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തന്റെ മേഖലയിൽ നടക്കുന്ന ഒരഴിമതിയെ തുറന്നു കാട്ടി. എന്നിട്ടൊന്നുമുണ്ടായില്ല. ഇതാണോ അഴിമതി ചൂണ്ടിക്കാട്ടിയാൽ ഉണ്ടാവുന്ന ഫലം എന്നും തേജ് ബഹദൂർ പ്രധാനമന്ത്രിയോട് ചോദിച്ചു

NO COMMENTS

LEAVE A REPLY