ഓസ്കര്‍ വേദിലെ പിഴവ്; തന്നെ കളിയാക്കിയതിനാല്‍: ട്രംപ്

Donald Trump trump changes stand on paris treaty

ഒാസ്കർ വേദിയിലെ മികച്ച സിനിമയുടെ പ്രഖ്യാപനത്തിൽ പിഴവ് വന്നത് തന്നെ വിമർശിച്ചതിനാലെന്ന് ഡോണാൾഡ് ട്രംപ്. ചടങ്ങിനെത്തിയവരെല്ലാം രാഷ്ട്രീയമാണ് ശ്രദ്ധിച്ചത്. അത്കൊണ്ടാണ് ചടങ്ങിന്‍റെ അവസാന നിമിഷങ്ങള്‍ നാടകീയമായതെന്നും ട്രംപ് പ്രതികരിച്ചു.
ഇത് ചടങ്ങിന്റെ ശോഭ കെടുത്തിയെന്നും ട്രംപ് പറഞ്ഞു.
മികച്ച ചിത്രത്തിനായുള്ള അവാര്‍ഡ് പ്രഖ്യാപിക്കുമ്പോഴാണ് അവതാരകന് തെറ്റ് പറ്റിയത്. മൂണ്‍ ലൈറ്റിന് പകരം ലാലാ ലാന്റിന് ഓസ്കാര്‍ പുരസ്കാരം ലഭിച്ചുവെന്നാണ് അവതാരകന്‍ പറഞ്ഞത്. ലാലാ ലാന്റിന്റെ അണിയറപ്രവര്‍ത്തകര്‍ എത്തി വേദിയില്‍ സന്തോഷം പങ്കുവച്ചതിന്റെ തൊട്ടു പിന്നാലെ അമളി തിരുത്തി അവതാരകന്‍ വീണ്ടും അവാര്‍ഡ് പ്രഖ്യാപനം നടത്തി.

NO COMMENTS

LEAVE A REPLY