ഇടത് ഭരണത്തില്‍ കേരളം കുറ്റകൃത്യങ്ങളുടെ നാടായി- ഖുശ്ബു

ഇടത് ഭരണത്തില്‍ കേരളം കുറ്റകൃത്യങ്ങളുടെ നാടായെന്ന് നടി ഖുശ്ബു കുറ്റപ്പെടുത്തി. കേരളത്തില്‍ സ്ത്രീകളോടുള്ള അതിക്രമം വലിയ തോതില്‍ വര്‍ദ്ധിച്ചുവെന്നും ഖുശ്ബു പറഞ്ഞു. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍  ഗൂഢാലോചന  ഇല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന  അന്വേഷണത്തില്‍ പിന്നോട്ട് പോകുന്നതിന്റെ സൂചനയാണ്.
കേരളം കുറ്റവാളികളുടെ സ്വന്തം നാടായി തീര്‍ന്നു.  കേരള പോലീസ് സമൂഹത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത് അല്ലാതെ സിപിഎമ്മിന് വേണ്ടിയാകരുതെന്നും നടി പറഞ്ഞു.

NO COMMENTS

LEAVE A REPLY