ആശുപത്രി മരണ സർട്ടിഫിക്കേറ്റ് നൽകി; ഭർത്താവും സുഹൃത്തുക്കളും യുവതിയെ ജീവനോടെ ദഹിപ്പിച്ചു

ഉത്തർപ്രദേശിൽ ഇരുപത്തിയൊന്നുകാരിയെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് ജീവനോടെ ദഹിപ്പിച്ചു. യുവതി മരിച്ചതായി നോയ്ഡയിലെ ശാരദാ ആശുപത്രി അധികൃതർ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. എന്നാൽ ചിതയിലേക്കെടുക്കുമ്പോൾ യുവതി ശ്വസിച്ചിരുന്നുവെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. യുവതിയുടെ സഹോദരൻ നൽകിയ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ശ്വാസകോശത്തിലെ അണുബാധമൂലം ആശുപത്രിയിലെത്തിയ യുവതി മരിച്ചതായി ഞായറാഴ്ച ഉച്ചയ്ക്കാണ് സർട്ടിഫിക്കറ്റ് നൽകിയത്. തുടർന്ന് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് യുവതിയെ രാത്രി എട്ടോടെ ദഹിപ്പിക്കുകയായിരുന്നു.

എന്നാൽ സംഭവത്തിൽ സംസയം തോന്നിയ സഹോദരൻ പോലീസിൽ പരാതി നൽകി. പോലീസ് എത്തി ദഹിപ്പിക്കുന്നത് തടയുമ്പോൾ യുവതിയുടെ ശരീരം 70 ശതമാനം കത്തിയിരുന്നു. തുടർന്ന് മൃതദേഹം ചിതയിൽനിന്ന് എടുത്ത് പോസ്റ്റ് മോർട്ടത്തിന് അയച്ചു. പോസ്റ്റ് മോർട്ടത്തില് യുവതിയുടെ ശ്വാസനാളത്തിൽനിന്ന് കത്തിയ വസ്തുക്കൾ കണ്ടെടുത്തു. ജീവനോടെ ദഹിപ്പിക്കുമ്പോഴാണ് ഇത്തരം വസ്തുക്കൾ ശ്വാസനാളത്തിൽ ഉണ്ടാകുക.

NO COMMENTS

LEAVE A REPLY