ഇത് ‘സ്നേക്ക് മാസ്റ്റര്‍’ അര്‍ഹിച്ച വിജയം- വാവ സുരേഷ്

മികച്ച പരിസ്ഥിതി സൗഹാര്‍ദ്ദ പരിപാടിയായി ഫ്ളവേഴ്സ് തെരഞ്ഞെടുത്ത സ്നേക്ക് മാസ്റ്റര്‍, അത് അര്‍ഹിച്ച വിജയമാണെന്ന് പരിപാടിയുടെ അവതാരകന്‍ കൂടിയായ വാവ സുരേഷ്. രണ്ടാമത് ഫ്ളവേഴ്സ് ടെലിവിഷന്‍ അവാര്‍ഡ്സിലാണ് മികച്ച പരിസ്ഥിതി സൗഹാര്‍ദ്ദ പരിപാടിയായി സ്നേക്ക് മാസ്റ്റര്‍ തെരഞ്ഞെടുക്കപ്പെട്ടത്.

ഈ പരിപാടിയ്ക്കായി എന്റെ ഊണും ഉറക്കവും കളഞ്ഞ് തന്നെ പിന്തുടരുന്ന ഒരു സംഘമുണ്ട്. ഈ പരിപാടിയുടെ അണിയറ പ്രവര്‍ത്തകര്‍, അവരുടെ വിയര്‍പ്പിന്റെ വിലയാണ് ഈ പുരസ്കാരം.
ലോകചരിത്രത്തില്‍ ഫ്ളവേഴ്സാണ് ഇത്തരത്തില്‍ ടെലിവിഷന്‍ ഭേദമന്യേ കലാകാരന്മാര്‍ക്ക് പുരസ്കാരം സമര്‍പ്പിക്കുന്ന ഒരു വേദി ഒരുക്കുന്നതെന്നും ഇത് ലോകത്തിന് തന്നെ മാതൃകയാണെന്നും വാവ സുരേഷ് ട്വന്റിഫോര്‍ ന്യൂസിനോട് പറഞ്ഞു.

NO COMMENTS

LEAVE A REPLY