ബജറ്റിന്റെ പവിത്രത നഷ്ടപ്പെട്ടുവെന്ന് രമേശ് ചെന്നിത്തല

chennithala chennithala against speaker chief minister intolerance on opposition

ബജറ്റിന്റെ പവിത്രത നഷ്ടപ്പെട്ടുവെന്ന് രമേശ് ചെന്നിത്തല. അവതരണത്തിന് മുമ്പായി ബജറ്റ് കോപ്പികള്‍ ചോര്‍ന്നുവെന്നാരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ച് കൊണ്ടിരിക്കെ ബജറ്റ് കോപ്പി ചോര്‍ന്നുവെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആദ്യം ബഹളമുണ്ടാക്കിയത്.

അന്വേഷിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയും സ്പീക്കറും അറിയിച്ചെങ്കിലും പ്രതിപക്ഷം ഇറങ്ങിപ്പോകുകയായിരുന്നു. ധനമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് കോപ്പി ചോര്‍ന്നതെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. സഭ വിട്ടിറങ്ങിയ പ്രതിപക്ഷം മീഡിയാ റൂമില്‍ സമാന്തരമായി ബജറ്റ് അവതരിപ്പിച്ചു.

NO COMMENTS

LEAVE A REPLY