സെൻകുമാറിന്റെ സ്ഥാനമാറ്റം; സുപ്രീം കോടതിയുടെ വിമർശനം

tp senkumar senkumar approaches sc

ഡിജിപി സ്ഥാനത്ത് നിന്ന് സെൻകുമാറിനെ മാറ്റിയതിൽ സുപ്രീം കോടതിയുടെ വിമർശനം. ടിപി സെൻകുമാർ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഈ പരാമർശം നടത്തിയത്. വ്യക്തി താത്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനമാറ്റം ഉണ്ടായതെന്ന് അഭിപ്രായപ്പെട്ട കോടതി വാർത്തകളുടെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കുന്നതെങ്ങനെയെന്നും ചോദിച്ചു.

ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസയച്ചു. ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച ഹൈക്കോടതി വിധിക്കെതിരെയാണ് സെന്‍കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

NO COMMENTS

LEAVE A REPLY