കേരളത്തില്‍ പെപ്സി, കോള വില്‍പ്പന നിറുത്തുന്നു

kanchikode pepsi plant shut down

കേരളത്തില്‍ പെപ്സി കൊക്കോ കോള ഉല്‍പന്നങ്ങളുടെ വില്‍പന നിര്‍ത്താന്‍ വ്യാപാരിവ്യവസായികള്‍ ഒരുങ്ങുന്നു. അടുത്ത ചൊവ്വാഴ്ച ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകും. ശീതളപാനീയ കമ്പനികള്‍ നടത്തുന്ന വര്‍ധിച്ച ജലചൂഷണത്തില്‍ പ്രതിഷേധിച്ചാണ് ബഹുരാഷ്ട്ര കമ്പനികളുടെ ഉല്‍പന്നങ്ങളുടെ വില്‍പ്പന നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ശീതളപാനീയ കമ്പനികള്‍ വലിയ തോതില്‍ ജലചൂഷണം നടത്തുന്നത് കേരളത്തില്‍ വരള്‍ച്ചയ്ക്ക് കാരണമാകുന്നതാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷന്‍ ടി നസറുദ്ദീന്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY